വാട്ടർ പ്ലസ് അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭയായി തിരുവനന്തപുരം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
നഗരസഭയുടെ മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തുന്ന സ്വച്ഛ് സർവേക്ഷൺ റാങ്കിംഗിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മികച്ച നേട്ടം. സംസ്ഥാനത്ത് ആദ്യമായി 'വാട്ടർ പ്ലസ്' അംഗീകാരം നേടുന്ന നഗരസഭയെന്ന ഖ്യാതി ഇനി തിരുവനന്തപുരത്തിന് സ്വന്തം. കേരളത്തിൽ നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ നഗരം കൂടിയാണ് തിരുവനന്തപുരം.
തരംതിരിച്ചുള്ള മാലിന്യ ശേഖരണം, മാലിന്യ നീക്കം ചെയ്യൽ, ഖരമാലിന്യ സംസ്കരണം, ലെഗസി മാലിന്യ നിർമ്മാർജ്ജനം, ബോധവൽക്കരണം, സാനിറ്റേഷൻ-ദ്രവമാലിന്യ സംസ്കരണം, സഫായി മിത്ര സുരക്ഷ, ജി. റേറ്റിംഗ്, ഓ.ഡി.എഫ്. (തുറന്ന മലമൂത്ര വിസർജ്ജന രഹിത) പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സ്വച്ഛ് സർവേക്ഷൺ റാങ്കിംഗ് നിശ്ചയിക്കുന്നത്.
2023-ലെ സർവേയിൽ ദേശീയ റാങ്കിംഗിൽ 2613-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നഗരസഭ ഇത്തവണ 89-ാം സ്ഥാനത്തേക്ക് ഉയർന്നു. റാങ്കിംഗിൻ്റെ പ്രധാന ഘടകങ്ങളിലൊന്നായ ഓ.ഡി.എഫ്. സർട്ടിഫിക്കറ്റിൻ്റെ ഏറ്റവും ഉയർന്ന റാങ്കായ വാട്ടർ പ്ലസ് കേരളത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷന് നേടാനായത് ഈ നേട്ടത്തിലെ പ്രധാന ആകർഷണമാണ്. നഗരസഭയുടെ മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 19, 2025 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വാട്ടർ പ്ലസ് അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭയായി തിരുവനന്തപുരം