വിജയഗാഥയ്ക്ക് ആദരവോടെ: കാട്ടാക്കടയും തൊളിക്കോടും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

Last Updated:

കാട്ടാക്കട നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയം കൈവരിച്ച എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'മികവിൻ്റെ സൗഹൃദവട്ടം' ശ്രദ്ധേയമായി. 506 കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു.

വിദ്യാർത്ഥിനിക്ക് പുരസ്കാരം നൽകുന്നു
വിദ്യാർത്ഥിനിക്ക് പുരസ്കാരം നൽകുന്നു
തൊളിക്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എസ്.എസ്.എൽ.സി., +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും, എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനം 'പ്രൈഡ് ഓഫ് തൊളിക്കോട്', ജി. സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ജെ. സുരേഷ് അധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം ജില്ല പഞ്ചായത്ത്‌ പ്രസിഡൻ്റ് ഡി. സുരേഷ്‌കുമാർ സമ്മാനദാനം നിർവഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവർ, തുടങ്ങിയവർ  പങ്കെടുത്തു.
കാട്ടാക്കട നിയോജകമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയം കൈവരിച്ച എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'മികവിൻ്റെ സൗഹൃദവട്ടം' ശ്രദ്ധേയമായി. 506 കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. പാട്ടുപാടിയും കുട്ടികളോട് കൂട്ടുകൂടിയും ഡോ. ദിവ്യ എസ്. അയ്യർ ഓളം തീർത്തപ്പോൾ, മുരുകൻ കാട്ടാക്കടയും കുരീപ്പുഴ ശ്രീകുമാറും കവിതകൾ ചൊല്ലി സദസ്സിനെ കൈയിലെടുത്തു. കാവ്യാത്മകമായ സംവാദത്തിൻ്റെ അലയൊലികൾ തികച്ചും ആഹ്ളാദകരമായ അന്തരീക്ഷം അനുഭവവേദ്യമാക്കി. കാട്ടാക്കട എംഎൽഎ കൂടിയായ ഐ.ബി. സതീഷ് ആണ് പരിപാടിയുടെ അമരക്കാരൻ ആയത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വിജയഗാഥയ്ക്ക് ആദരവോടെ: കാട്ടാക്കടയും തൊളിക്കോടും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു
Next Article
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement