advertisement

കോഴിക്കോട് മെഡിക്കൽ കോളേജിന് 98 കോടിയുടെ വികസന സമ്മാനം; പുതിയ പദ്ധതികൾ നാടിന് സമർപ്പിച്ചു

Last Updated:

"തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാതൃകയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കും."

Inauguration
Inauguration
കേരളത്തിലെ ആരോഗ്യ മേഖലയുടെ കരുത്ത് ഈ രംഗത്തെ കൂട്ടായ പ്രവർത്തനങ്ങളാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, ദന്തല്‍ കോളേജ്, കോളജ് ഓഫ് നേഴ്സിംഗ് എന്നിവിടങ്ങളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 98 കോടി രൂപയുടെ പുതിയ വികസന പ്രവൃത്തികളാണ് മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്തത്. തെറ്റായ പ്രചരണങ്ങള്‍ക്കിടയിലും സാധാരണക്കാരൻ്റെ ആശ്രയമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ നിലകൊള്ളുന്നതായി മന്ത്രി പറഞ്ഞു. ഇതിന് ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം നടന്ന പ്രാഥമിക ആന്‍ജിയോ പ്ലാസ്റ്റിയുടെ എണ്ണം. 1500 ആന്‍ജിയോ പ്ലാസ്റ്റികള്‍ ഉള്‍പ്പെടെ 5000-ല്‍ അധികം കാര്‍ഡിയോളജിക്കല്‍ പ്രൊസീജിയറുകളാണ് ഇവിടെ നടന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ കോക്ലിയര്‍ ഇംപ്ലാൻ്റേഷന്‍ നടക്കുന്ന മെഡിക്കല്‍ കോളജും കോഴിക്കോടാണ്. രാജ്യത്തെ പത്ത് വിആര്‍ഡിഎല്‍ ലാബുകള്‍ ഐആര്‍ഡിഎല്‍ ലാബുകള്‍ ആക്കി ഉയര്‍ത്തിയതില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആണ്. ന്യൂക്ലിയര്‍ മെഡിസിനില്‍ ആദ്യമായി പിജി കോഴ്‌സ് അനുവദിച്ചതും സ്ഥാപനത്തിന് കൈവന്ന നേട്ടമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാതൃകയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യം, ചികിത്സ സംവിധാനം, പൊതുജനാരോഗ്യം, ആരോഗ്യ സൂചകങ്ങള്‍ എന്നിവയില്‍ കേരളം കൈവരിച്ചത് ചരിത്ര നേട്ടങ്ങളാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും സൗജന്യ സംവിധാനങ്ങളിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന സംസ്ഥാനമാണ് കേരളമെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
ഗവ. മെഡിക്കല്‍ കോളജിലെ പരീക്ഷാ ബ്ലോക്ക്, ഹോസ്റ്റല്‍ കെട്ടിടം, പി ഇ ടി സി ടി സ്‌കാന്‍, ഹീമോഫീലിയ ബ്ലോക്ക്, 4 കെ ലാപ് മെഷീന്‍, സി.ഒ. 2 ലേസര്‍ സിസ്റ്റം, ഹാര്‍ട്ട് ലംഗ് മെഷിന്‍, ഇൻ്റീരിയര്‍ ആന്‍ഡ് ലാറ്ററല്‍ സ്‌കള്‍ നാവിഗേറ്റര്‍ സിസ്റ്റം, ഫാമിലി പ്ലാനിങ് ഒ.പി., ഡ്രഗ് സ്റ്റോര്‍, ഗവ. ദന്തല്‍ കോളജ് പുതിയ ബ്ലോക്ക്, ഓഡിറ്റോറിയം, വിവിധ ഡിപ്പാര്‍ട്ട്‌മെൻ്റുകളിലെ നവീകരണ പ്രവൃത്തികള്‍, പ്രോസ്‌തോഡോണ്ടിക്സ് സിര്‍ക്കോണിയം ലാബ്, ഗവ. നഴ്സിങ് കോളജ് ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനവും എം.ആര്‍.ഐ. സ്‌കാന്‍ സെൻ്റര്‍, ബയോ മെഡിക്കല്‍ ഇന്‍സിനറേറ്റര്‍ എന്നിവയുടെ ശിലാസ്ഥാപനവുമാണ് മന്ത്രി നിര്‍വഹിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് മെഡിക്കൽ കോളേജിന് 98 കോടിയുടെ വികസന സമ്മാനം; പുതിയ പദ്ധതികൾ നാടിന് സമർപ്പിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement