നാഗാരാധനയുടെ പൈതൃകം നിലനിർത്തി വക്കത്തിൻ്റെ പുതുപുരക്കൽ നാഗർകാവ്

Last Updated:

നഗ്നനേത്രങ്ങൾക്കു ഗോചരമായ ഏക ഈശ്വര ശക്തി ആണ് നാഗങ്ങൾ എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം
ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം
നാടിൻ്റെ ജൈവ വൈവിധ്യത്തിൻ്റെ നട്ടെല്ലാണ് കാവുകൾ. ആചാരവും സംസ്കാരവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കപ്പെട്ടിരുന്ന കാവുകൾ ഇന്ന് കേരളത്തിൽ പലയിടത്തും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഓരോ ഗ്രാമത്തിനും ഓരോ കാവ് എന്ന നിലയിൽ  തിരുവനന്തപുരം ജില്ലയിൽ മാത്രം 200ലധികം കാവുകൾ ഉണ്ടായിരുന്നത്രെ. ഇന്ന് പലതും വിസ്മൃതിയിലാണ്ടു പോയെങ്കിലും അതുപോലെ സംരക്ഷിക്കപ്പെടുന്ന കാവുകളും ഉണ്ട്.
ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും ഒക്കെ ഇഴ ചേർന്ന് ഇന്നും നിലനിൽക്കുന്ന ഒരു കാവിൻ്റെ വിശേഷം. തിരുവനന്തപുരം വക്കത്തുള്ള പുതുപുരക്കൽ നാഗർകാവ്. തിരുവനന്തപുരം ജില്ലയിലെ കാവുകളിൽ പ്രധാനപ്പെട്ടൊരു കാവാണ് വക്കത്ത് സ്ഥിതി ചെയ്യുന്ന പുതുപുരക്കൽ നാഗർകാവ് ദുർഗാംബിക ദേവി ക്ഷേത്രം. കേരളത്തിൽ ചെറുതോ വലുതോ ആയ ഏകദേശം 1500 കാവുകൾ (പവിത്രമായ കാവുകൾ) ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേയിൽ 262 കാവുകൾ കണ്ടെത്തുകയുണ്ടായി.
advertisement
നഗ്നനേത്രങ്ങൾക്കു ഗോചരമായ ഏക ഈശ്വര ശക്തി ആണ് നാഗങ്ങൾ എന്നാണ് വിശ്വാസം. നാഗങ്ങളെ വളരെ പുരാതന കാലം മുതൽക്കേ ആരാധിച്ചു വരുന്നു. ശരീര-മനഃശുദ്ധിയോടെ ഉള്ള നാഗാരാധന പൂർണമായ ഫലം നൽകും എന്നാണ് വിശ്വാസം. ശാപദോഷം, സന്താനദോഷം, മാറാവ്യാധികൾ എന്നിവ നാഗാരാധനയിലൂടെ മാറുന്നു. ആയില്യം നാള് ആണ് നാഗപൂജയ്ക്കു പ്രധാനം. എല്ലാമാസവും ആയില്യം നാളിൽ ഇവിടെ നാഗപൂജ, നൂറും പാലും (ചടങ്ങിൽ നാഗങ്ങൾക്ക് മഞ്ഞൾപ്പൊടി കലക്കിയ കരിക്കിൻ വെള്ളവും കവുങ്ങിൻപൂവിൽ മുക്കിയ മഞ്ഞളും സമർപ്പിക്കുന്നു) തുടങ്ങിയ വഴിപാട് നടത്താറുണ്ട്. കന്നി, തുലാം മാസത്തെ ആയില്യമാണ് പ്രധാനം.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നാഗാരാധനയുടെ പൈതൃകം നിലനിർത്തി വക്കത്തിൻ്റെ പുതുപുരക്കൽ നാഗർകാവ്
Next Article
advertisement
14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
  • 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

  • വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കടത്തിക്കൊണ്ടുപോയി

  • പെൺകുട്ടിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും വ്യക്തമായി

View All
advertisement