'ആര്‍പ്പോ..ഇര്‍റോ..'; ഓളപരപ്പില്‍ അഴീക്കോടന്‍ അച്ചാംതുരുത്തി ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻ

Last Updated:

അഞ്ചരക്കണ്ടി പുഴയില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ അഴീക്കോടന്‍ അച്ചാംതുരുത്തി ചാമ്പ്യന്‍മാരായി.15 ചുള്ളന്‍ വള്ളങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരച്ചു. മൂന്ന് വള്ളങ്ങള്‍ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്‌സ് മത്സരങ്ങള്‍ക്ക് ശേഷമാണ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത്.

അഞ്ചരക്കണ്ടി പുഴയില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് 
അഞ്ചരക്കണ്ടി പുഴയില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് 
കണ്ടുനിന്നവരെയാകെ ആവേശതിമിര്‍പ്പിലെത്തിച്ച ചുണ്ടന്‍വള്ളങ്ങളുടെ തേരോട്ടത്തില്‍ അഴീക്കോടന്‍ അച്ചാംതുരുത്തി കിരീടത്തില്‍ മുത്തമിട്ടു. ഇരുകരകളിലുമുള്ള പതിനായിരങ്ങളെ സാക്ഷിയാക്കി അഞ്ചരക്കണ്ടി പുഴയിലെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വേറിട്ടതായി. ജലോത്സവത്തില്‍ അഴീക്കോടന്‍ അച്ചാംതുരുത്തി വിജയികളായി. 15 ചുളളന്‍വള്ളങ്ങള്‍ അണിനിരന്ന മത്സരത്തില്‍ അഴീക്കോട് അച്ചാംതുരുത്തിൻ്റെ അമരത്ത് കെ.പി. വിജേഷും, അണിയത്ത് സജിരാജും നേതൃത്വം നല്‍കിയതോടെ ആവേശം അലയടിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തതോടെയാണ് ആരംഭിച്ചത്. വള്ളം കളി മത്സരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു. 1.54.221 മിനിറ്റുകൊണ്ടാണ് അഴീക്കോട് അച്ചാംതുരുത്തി തുഴഞ്ഞ് ലക്ഷ്യത്തെ തൊട്ടത്. മൂന്ന് വള്ളങ്ങള്‍ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത ഒന്‍പത് ടീമുകളാണ് ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരച്ചത്. ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ ഓളപ്പരപ്പില്‍ വള്ളങ്ങള്‍ മാറ്റുരച്ചപ്പോള്‍ ആവേശോജ്യലമായി കാണികളും പുഴയുടെ ഇരുകരകളിൽ നിലയുറപ്പിച്ചു.
advertisement
വള്ളംകളി മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് സീസണ്‍ 2 ജലോത്സവത്തില്‍ അഴീക്കോട് അച്ചാംതുരുത്തിന് പിന്നാലെ 1.54.611ന് ഫിനിഷ് ചെയ്ത വയല്‍ക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം 1.56.052ന് മൂന്നാം സ്ഥാനവും നേടി. ജലോത്സവത്തില്‍ വിജയികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ആര്‍പ്പോ..ഇര്‍റോ..'; ഓളപരപ്പില്‍ അഴീക്കോടന്‍ അച്ചാംതുരുത്തി ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻ
Next Article
advertisement
കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
  • കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി അൽഫോൻസാ ജേക്കബ് കോളേജിൽ കുഴഞ്ഞുവീണു മരിച്ചു.

  • അധ്യാപകരും ജീവനക്കാരും ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽഫോൻസയുടെ ജീവൻ രക്ഷിക്കാനായില്ല.

  • അൽഫോൻസയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

View All
advertisement