കോടതിയിലെ പിരിമുറുക്കം ലഘൂകരിക്കാൻ കുട്ടികൾക്ക് സുരക്ഷിത ഇടം ഒരുക്കി വഞ്ചിയൂർ ഫാമിലി കോർട്ട്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ജസ്റ്റിസ് എ. ഇജാസിൻ്റെ ആശയത്തിൽ, തിരുവനന്തപുരം ബാർ അസോസിയേഷനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും (DLSA) പ്രാദേശിക കൂട്ടായ്മകളും ചേർന്നാണ് ഈ പാർക്ക് സജ്ജീകരിച്ചത്.
വഞ്ചിയൂർ കുടുംബകോടതിയിൽ കുട്ടികൾക്കായി പാർക്ക് ഒരുങ്ങി, കോടതിയിൽ എത്തേണ്ടിവരുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാർക്ക് നിർമ്മിച്ചത്.
കുടുംബ തർക്കങ്ങളുമായി കോടതിയിൽ എത്തേണ്ടി വരുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനായി വഞ്ചിയൂരിലെ തിരുവനന്തപുരം കുടുംബക്കോടതി പരിസരത്ത് പുതിയ പാർക്ക് സ്ഥാപിച്ചു. കോടതിയിൽ കാത്തിരിക്കുന്ന സമയത്ത് കുട്ടികൾക്ക് സുരക്ഷിതവും ശാന്തവുമായ ഒരിടം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്.
ജസ്റ്റിസ് എ. ഇജാസിൻ്റെ ആശയത്തിൽ, തിരുവനന്തപുരം ബാർ അസോസിയേഷനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും (DLSA) പ്രാദേശിക കൂട്ടായ്മകളും ചേർന്നാണ് ഈ പാർക്ക് സജ്ജീകരിച്ചത്. വർണ്ണാഭമായ കളിസ്ഥലം, കഥാപുസ്തകങ്ങൾ നിറഞ്ഞ ഒരു ചെറിയ ലൈബ്രറി, അമ്മമാർക്കുള്ള ഫീഡിംഗ് റൂം, കുട്ടികൾക്കും പരിചാരകർക്കുമായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളുള്ള ഹാൾ എന്നിവയാണ് ഈ പാർക്കിൻ്റെ പ്രധാന പ്രത്യേകതകൾ. കൂടുതൽ കുട്ടികൾക്കായി കൗൺസിലിംഗ്, നിരീക്ഷണ സൗകര്യങ്ങൾ എന്നിവയും ഉടൻ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. കുടുംബ കോടതിയിലെത്തുന്ന കുട്ടികളുടെ മാനസികാരോഗ്യത്തിന് ഈ സൗകര്യം ഏറെ സഹായകമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 17, 2025 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കോടതിയിലെ പിരിമുറുക്കം ലഘൂകരിക്കാൻ കുട്ടികൾക്ക് സുരക്ഷിത ഇടം ഒരുക്കി വഞ്ചിയൂർ ഫാമിലി കോർട്ട്


