മഹേഷ് ബാബു ഫോൺ എടുക്കാതെ 8 മണിക്കൂർ ജോലി ചെയ്യും; എല്ലാവരും കണ്ടു പഠിക്കണമെന്ന് രാജമൗലി
- Published by:Sneha Reghu
- news18-malayalam
Last Updated:
മഹേഷ് ബാബുവിനെ ശ്രീരാമന്റെ വേഷത്തിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചമുണ്ടായെന്ന് രാജമൗലി മുമ്പൊരിക്കൽ പറഞ്ഞിരുന്നു
പ്രശസ്ത സംവിധായകൻ എസ്.എസ് രാജമൗലിയും സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വാരണാസി'യുടെ ടൈറ്റിൽ പ്രഖ്യാപനം ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിൽ വെച്ച് ഇന്നലെ നടന്നിരുന്നു. ചിത്രത്തിന്റെ പേരും ട്രെയിലറും ഈ വമ്പൻ പരിപാടിയിലാണ് പുറത്തിറക്കിയത്.
ടൈറ്റിൽ ലോഞ്ച് വേദിയിൽ വെച്ച് മഹേഷ് ബാബുവിന്റെ സ്വഭാവത്തെക്കുറിച്ച് രാജമൗലി സംസാരിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. "മഹേഷ് ബാബുവിന്റെ സ്വഭാവത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നമുക്കെല്ലാവർക്കും പകർത്താൻ കഴിയുന്ന ഒന്നാണ്."- രാജമൗലി പറഞ്ഞു.
മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിനോ വരുമ്പോൾ മൊബൈൽ ഫോൺ കൈകൊണ്ട് തൊടാറില്ല. ഫോണിൽ ശ്രദ്ധിക്കാതെ എട്ട് മണിക്കൂർ വരെ അദ്ദേഹം ജോലിയിൽ മുഴുകിയിരിക്കും. ജോലി പൂർത്തിയാക്കി തിരിച്ചുപോകുമ്പോൾ മാത്രമാണ് അദ്ദേഹം ഫോൺ ഉപയോഗിക്കാറുള്ളതെന്നും രാജമൗലി കൂട്ടിച്ചേർത്തു.
advertisement
നേരത്തെ, മഹേഷ് ബാബുവിനെ ശ്രീരാമന്റെ വേഷത്തിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചമുണ്ടായ കാര്യവും രാജമൗലി പങ്കുവെച്ചു. ആ ലുക്കിലുള്ള മഹേഷ് ബാബുവിന്റെ ചിത്രം താൻ ഫോണിൽ വാൾപേപ്പറാക്കിയെന്നും, എന്നാൽ പിന്നീട് ആരും കാണാതിരിക്കാൻ അത് നീക്കം ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ് എന്നതും ശ്രദ്ധേയമാണ്. ബോളിവുഡ് പ്രിയങ്കാ ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 17, 2025 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മഹേഷ് ബാബു ഫോൺ എടുക്കാതെ 8 മണിക്കൂർ ജോലി ചെയ്യും; എല്ലാവരും കണ്ടു പഠിക്കണമെന്ന് രാജമൗലി


