ഇപ്പോഴേ ന്യൂ ഇയർ വൈബിലേക്കെത്തി വർക്കല
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ന്യൂ ഇയറിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ വർക്കല കളർഫുൾ ആവുകയാണ്. വർക്കലയിലെ പ്രധാന ഇടങ്ങളെല്ലാം ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
ക്രിസ്മസ് ന്യൂഇയർ വൈബിലേക്ക് ഉണർന്ന വർക്കല. ക്രിസ്മസും ന്യൂയറും വർക്കലയിൽ ആഘോഷിക്കാൻ എത്തുന്നവർ നിരവധി. ന്യൂ ഇയറിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ വർക്കല കളർഫുൾ ആവുകയാണ്. വർക്കലയിലെ പ്രധാന ഇടങ്ങളെല്ലാം ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഇതിനെല്ലാം കാരണമാകുന്നത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള വർണ്ണാഭമായ ദീപാലങ്കാരങ്ങളാണ്.
വർക്കലയിലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കെല്ലാം തുടക്കമാകുന്നത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായുള്ള ആഘോഷങ്ങളിലൂടെയാണ്. വർക്കല ടൗണിൻ്റെ ഹൃദയഭാഗത്താണ് ശിവഗിരി ഉള്ളത്. അതിനാൽ തന്നെ ശിവഗിരിയിലെ ആഘോഷങ്ങളെല്ലാം ഈ നാട് ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്യും. ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായുള്ള പരിപാടികൾ, വിവിധതരം വിപണന സ്റ്റാളുകൾ എന്നിവയെല്ലാം ആളുകളെ കൊണ്ട് നിറയും. പുതുവർഷം പിറക്കും മുൻപേ വർക്കല ആഘോഷരാവുകളെ വരവേൽക്കുന്നതും ശിവഗിരി തീർത്ഥാടന കാലത്താണ്. വൈകുന്നേരം അതിമനോഹരം ആക്കുന്ന സംഗീത പരിപാടികൾ ഇവിടം ജനനിബിഡം ആക്കും.
advertisement
വർക്കല മൈതാനത്തിൽ റോഡ് മുതൽ ആരംഭിക്കുന്ന വൈദ്യുത ദീപാലങ്കാരം കാണാൻ വൈകുന്നേരം ആകുന്നതോടുകൂടി കുടുംബസമേതം ആളുകൾ എത്തും. 92-ാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായി ഡിസംബർ 30 മുതൽ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കൂടുതൽ ആളുകളെയും ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഇവിടത്തെ അതിമനോഹരമായ വൈദ്യുത ദീപാലങ്കാരങ്ങൾ തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 26, 2024 4:31 PM IST