തിരുവനന്തപുരം ഗവ. തമിഴ് എൽ.പി. സ്കൂളിൽ ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു

Last Updated:

പ്രീ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികളുടെ പഠനം കൂടുതൽ ആകർഷകം ആക്കുന്നതിന് വേണ്ടിയാണ് പഠന മുറികൾ മനോഹരമായി നിർമിക്കുന്നത്.

വർണ്ണ കൂടാരം ക്ലാസ് മുറി
വർണ്ണ കൂടാരം ക്ലാസ് മുറി
തിരുവനന്തപുരം ഗവൺമെൻ്റ് തമിഴ് എൽ.പി. സ്കൂളിൽ ഒരുക്കിയ 'വർണ്ണക്കൂടാരം' മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അറിവിൻ്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് വർണ്ണമനോഹരമായ ഒരധ്യയന ലോകം തുറന്നുനൽകുകയാണ് പുതിയ വർണ്ണ കൂടാരം. ഓരോ കുട്ടിയും വിദ്യാലയത്തിലേക്ക് ഭയത്തോടെയല്ല, മറിച്ച് സന്തോഷത്തോടെയും ഉത്സാഹത്തോടെയും കടന്നുവരണമെങ്കിൽ സ്കൂളിൻ്റെ ഭൗതികസാഹചര്യം ആകർഷകമാവണം എന്ന തിരിച്ചറിവാണ് ഈ പദ്ധതിക്ക് പിന്നിൽ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഭാഷാപരമായ വേർതിരിവുകളില്ലാതെ, തമിഴ്-കന്നട ന്യൂനപക്ഷ വിദ്യാലയങ്ങളെയടക്കം എല്ലാ പൊതുവിദ്യാലയങ്ങളെയും മികവിൻ്റെ കേന്ദ്രങ്ങളാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രീ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികളുടെ പഠനം കൂടുതൽ ആകർഷകം ആക്കുന്നതിന് വേണ്ടിയാണ് പഠന മുറികൾ മനോഹരമായി നിർമിക്കുന്നത്. ഇവയാണ് വർണ്ണ കൂടാരം എന്ന പേരിൽ അറിയപ്പെടുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായാണ് ഇത്തരത്തിൽ കെട്ടിടങ്ങൾ ആശയവിനിമയത്തിനും പഠനത്തിൻ്റെ മികവിനും വേണ്ടി പുനർ നിർമ്മിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം ഗവ. തമിഴ് എൽ.പി. സ്കൂളിൽ ‘വർണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു
Next Article
advertisement
ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ് 28വർഷം വീൽചെയറിൽ കഴിഞ്ഞ വനിതാ എസ്ഐ മരിച്ചു
ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ് 28വർഷം വീൽചെയറിൽ കഴിഞ്ഞ വനിതാ എസ്ഐ മരിച്ചു
  • മാഹി സ്വദേശിനി ബാനു 28 വർഷം വീൽചെയറിൽ കഴിഞ്ഞ ശേഷം മരിച്ചു, 1997ൽ വെടിയേറ്റു.

  • 1997ൽ ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ബാനുവിന് പിസ്റ്റളിൽനിന്ന് വെടിയേറ്റു.

  • ബാനു 2010ൽ സർവീസിൽ നിന്ന് വിരമിച്ചു, ഭർത്താവ് വീരപ്പൻ, മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.

View All
advertisement