ശാന്തസ്വരൂപിണിയായ ഭഗവതി: പൂർവികന്മാർ ഉപാസിച്ച് തുടങ്ങിയ വേങ്കോട് ചിറ്റാറ്റ് ക്ഷേത്രം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
വേങ്കോട് ചിറ്റാറ്റ് ഭഗവതി ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള തിരു-ഉത്സവം കുംഭ മാസത്തിൽ 5 ദിവസങ്ങളിലായി ആഘോഷിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വർക്കല - പാരിപ്പള്ളി കടമ്പാട്ടുകോണം റോഡിൽ സ്ഥിതിചെയ്യുന്ന പുരാതനമായൊരു ഭഗവതി ക്ഷേത്രമാണ് വേങ്കോട് ചിറ്റാറ്റ് ശ്രീ ഭഗവതി ക്ഷേത്രം. ശാന്തസ്വരൂപിണിയായ ഭഗവതിയാണ് ഇവിടെ പ്രതിഷ്ഠ. ചിരപുരാതനകാലം മുതൽ പൂർവ്വികന്മാരായ ഉപാസകർ ആരാധിച്ച് ആരംഭിച്ചതാണ് ചിറ്റാറ്റ് ക്ഷേത്രം. ദേവീസ്മരണം, ധ്യാനം, പൂജാദികർമ്മങ്ങൾ, ദേവിശക്തി പ്രചാരണം എന്നിവയാൽ ക്ഷേത്രത്തിന് ഐശ്വര്യവും കീർത്തിയും വർദ്ധിച്ചു.
ശത്രുസംഹാര സ്വരൂപിണിയായി ആശ്രയിക്കുന്നവർക്ക് അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ട് ദേവി വസിക്കുന്നുവെന്നാണ് വിശ്വാസം. വേങ്കോട് ചിറ്റാറ്റ് ഭഗവതി ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള തിരു-ഉത്സവം കുംഭ മാസത്തിൽ 5 ദിവസങ്ങളിലായി ആഘോഷിക്കുന്നു. വർണ്ണാഭമായ കൊടിമര ഘോഷയാത്രക്ക് ശേഷം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റോടുകൂടി ക്ഷേത്രോത്സവം സമാരംഭിക്കുന്നു.
വൈദ്യുതദീപാലങ്കാരം, വിശേഷാൽ പൂജകൾ, സമൂഹപൊങ്കൽ, പറയിടീൽ, പുഷ്‌പാലങ്കാരം, പുഷ്‌പാഭിഷേകം, അന്നദാനം, കലാസാംസ്കാരിക പരിപാടികൾ, പടുക്കഘോഷയാത്ര, ഉരുൾ മഹോത്സവം, ആറാട്ട് ഘോഷയാത്ര, മേളക്കാഴ്ച, എന്നിവയോടെ 5-ാം ദിവസം തൃക്കൊടിയിറക്കത്തോടുകൂടി തിരു-ഉത്സവം പര്യവസാനിക്കുന്നു. മണ്ഡലകാലത്ത് 41 ദിവസവും വിശേഷാൽ പൂജകളും വാദ്യമേളങ്ങളോടും കൂടി മണ്ഡലവിളക്ക് മഹോത്സവം നടത്തുന്നു. എല്ലാ മലയാളമാസവും ഒന്നാംതീയതി സമൂഹ അഷ്ടദ്രവ്യഗണപതിഹോമവും ആയില്യം നാളിൽ രാവിലെ 9 മണിക്ക് ആയില്യപൂജയും നടത്താറുണ്ട്. കൂടാതെ മറ്റ് വിശേഷദിവസങ്ങളെല്ലാം ക്ഷേത്രത്തിൽ ആചാരാനുഷ്ടാനങ്ങളോടെ ആചരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Nov 11, 2025 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശാന്തസ്വരൂപിണിയായ ഭഗവതി: പൂർവികന്മാർ ഉപാസിച്ച് തുടങ്ങിയ വേങ്കോട് ചിറ്റാറ്റ് ക്ഷേത്രം










