സ്ത്രീകളുടെ ആരോഗ്യ സുരക്ഷക്ക് പുതിയ ചുവടുവെപ്പ്: ഇനി എല്ലാ ചൊവ്വാഴ്ചയും വെൽനസ് ക്ലിനിക്കുകൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും കാന്‍സര്‍ സ്‌ക്രീനിംഗിനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കും.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇനിമുതൽ എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കും. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ തുടക്കം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ (സ്ട്രെങ്ത്തനിങ് ഹെർ ടു എംപവറിങ് എവരിവൺ) ക്ലിനിക്കുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീ ക്ലിനിക്കുകൾ പ്രവര്‍ത്തിക്കും. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും കാന്‍സര്‍ സ്‌ക്രീനിംഗിനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുമെന്നു മന്ത്രി അറിയിച്ചു. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം എല്ലാത്തരത്തിലും മാറുകയാണെന്നും സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ഈ ക്യാമ്പയിൻ്റെ ഭാഗമായി നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാവിലെ മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സ്പെഷ്യാലിറ്റി ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഇനിയുള്ള ചൊവ്വാഴ്ചകളിൽ ജില്ലയിലും സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 18, 2025 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സ്ത്രീകളുടെ ആരോഗ്യ സുരക്ഷക്ക് പുതിയ ചുവടുവെപ്പ്: ഇനി എല്ലാ ചൊവ്വാഴ്ചയും വെൽനസ് ക്ലിനിക്കുകൾ