നാല് വയസ്സുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച വനിതാ കെയര്‍ടേക്കര്‍ അറസ്റ്റില്‍
- Published by:Sarika N
- news18-malayalam
Last Updated:
സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടെ സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് അമ്മയോട് പരാതിപ്പെടുകയായിരുന്നു
നാലു വയസ്സുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച വനിതാ കെയര്‍ടേക്കര്‍ അറസ്റ്റില്‍. മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടെ സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് അമ്മയോട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ അമ്മ കുട്ടിയെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കേറ്റതായി കണ്ടെത്തി. സ്കൂളിൽവെച്ച് ബാത്ത്‌റൂമില്‍ കൊണ്ടുപോയപ്പോള്‍ കെയര്‍ടേക്കര്‍ തന്നെ മോശം രീതിയില്‍ സ്പര്‍ശിച്ചതായും അതിനിടെയാണ് തനിക്ക് പരിക്ക് പറ്റിയതെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികാരികളെ ബന്ധപ്പെടുകയും സംഭവം അവരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസിനെയും വിവരം അറിയിച്ചു. അമ്മയുടെ മൊഴിയുടെയും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
''അറസ്റ്റിലായ സ്ത്രീ രണ്ടുവര്‍ഷമായി ഇതേ സ്‌കൂളില്‍ ജോലി ചെയ്ത് വരികയാണ്. ഇവരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സെപ്റ്റംബര്‍ 19 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു,'' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
''ഇത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. പ്രാഥമിക പരിശോധനയില്‍ സ്ത്രീ കുറ്റം ചെയ്തതായി തോന്നുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇതിലൂടെ സംഭവം സ്ഥിരീകരിക്കാനാണ് ശ്രമിക്കുന്നത്,'' മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Location :
New Delhi,New Delhi,Delhi
First Published :
September 18, 2025 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാല് വയസ്സുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച വനിതാ കെയര്‍ടേക്കര്‍ അറസ്റ്റില്‍