ആധുനിക ഉപകരണങ്ങളോടും സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്ത് ഹൈജീനിക് അറവുശാല
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
എല്ലാ ദിവസവും 50 വലിയ മൃഗങ്ങളെയും 75 ചെറിയ മൃഗങ്ങളെയും കശാപ്പ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്.
നഗരത്തിലെ ആവശ്യത്തിനുള്ള മുഴുവൻ ഇറച്ചിയും കൈകാര്യം ചെയ്യാൻ കഴിയുന്ന അറവുശാല അതും ലോകോത്തര നിലവാരത്തിൽ തിരുവനന്തപുരം ജില്ലയിൽ എത്തിയിരിക്കുന്നു. തിരുവനന്തപുരം നഗരസഭ നിർമ്മിച്ച ലോകോത്തര നിലവാരത്തിലുള്ള അറവുശാല നാടിന് സമർപ്പിച്ചു. മന്ത്രി എം ബി രാജേഷ് ആണ് പുതിയ അറവുശാല ഉദ്ഘാടനം ചെയ്തത്.
12000 ച. അടിയിൽ നിർമ്മിച്ച ഈ അറവുശാലയിൽ നഗരത്തിൻ്റെ മുഴുവൻ ആവശ്യത്തിനുള്ള ഇറച്ചിയും കൈകാര്യം ചെയ്യാനാവും. കശാപ്പിന് ആധുനികമായ സൗകര്യങ്ങളും ഉപകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. എല്ലാ ദിവസവും 50 വലിയ മൃഗങ്ങളെയും 75 ചെറിയ മൃഗങ്ങളെയും കശാപ്പ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്.
മാലിന്യസംസ്കരണ സംവിധാനങ്ങൾക്ക് നഗരസഭ നൽകിയ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. മണിക്കൂറിൽ 1000 കിലോ മാലിന്യം സംസ്കരിക്കുന്നതിന് ശേഷിയുള്ള റെൻഡറിംഗ് പ്ലാൻ്റ്, ദിവസവും 50000 ലിറ്റർ മലിനജലം സംസ്കരിക്കാൻ കഴിയുന്ന ഇഫ്ലുവൻ്റെ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, രക്തവും മറ്റ് മാലിന്യം സംസ്കരിക്കാനുള്ള വിപുലമായ ബയോ ഗ്യാസ് സൗകര്യം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. ദുർഗന്ധം ഒന്നും ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആധുനിക സൌകര്യങ്ങളോടെയും യന്ത്രങ്ങളോടെയും ഒരുക്കിയ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 06, 2025 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആധുനിക ഉപകരണങ്ങളോടും സൗകര്യങ്ങളോടും കൂടി തിരുവനന്തപുരത്ത് ഹൈജീനിക് അറവുശാല