മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വിവിധ പദ്ധതികൾ കോഴിക്കോട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Last Updated:

വിവിധ സർക്കിളുകളിലായി 5,031 ഹെക്ടർ പ്രദേശത്ത് ഇതിനായുള്ള പ്രവൃത്തികൾ നടന്നുവരികയാണ്. വനാതിർത്തികളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ മിഷൻ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുന്നു
മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണ മിഷൻ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുന്നു
മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയിൽ നിലനിർത്തുന്നതിന് തുല്യപ്രാധാന്യം നൽകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നതെന്നും ഇതിൻ്റെ ഭാഗമായി വന്യജീവികൾക്കുള്ള സ്വാഭാവിക ആവാസവ്യവസ്ഥ വനത്തിനുള്ളിൽ തന്നെ സൃഷ്ടിക്കാൻ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വനത്തിൽ തന്നെ ലഭിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കും. ഇതിനായി കുളങ്ങളും ജലാശയങ്ങളും നവീകരിച്ചു കൊണ്ട് വന്യജീവികൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കുന്നതിന് ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കും. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഇതിനകം 1,584 ഹെക്ടർ പ്രദേശത്തെ സ്വാഭാവിക വനങ്ങളാക്കി മാറ്റിക്കഴിഞ്ഞു. വിവിധ സർക്കിളുകളിലായി 5,031 ഹെക്ടർ പ്രദേശത്ത് ഇതിനായുള്ള പ്രവൃത്തികൾ നടന്നുവരികയാണ്. വനാതിർത്തികളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. അക്കേഷ്യ, യൂകാലിപ്റ്റസ് തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും. ഇതിലൂടെ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് വരുന്നത് വലിയതോതിൽ കുറയ്ക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
വന്യജീവി ആക്രമണം ചെറുക്കുന്നതിനായി 3,255 സന്നദ്ധ അംഗങ്ങൾ ഉൾക്കൊള്ളുന്ന 327 പ്രൈമറി റെസ്പോൺസ് ടീമുകൾക്ക് സംസ്ഥാനം രൂപം നൽകിയിട്ടുണ്ട്. ഇത്തരം പ്രാഥമിക പ്രതികരണ സംഘങ്ങൾക്ക് രൂപം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവികൾ നാട്ടിൽ ഇറങ്ങി ആക്രമണം നടത്തുന്നത് പ്രതിരോധിക്കാൻ ഒമ്പത് ആർ ആർ ടികൾ പുതുതായി രൂപീകരിച്ചു. ഇതോടെ കേരളത്തിലെ ആർ ആർ ടികളുടെ എണ്ണം 28 ആയി. സംസ്ഥാനതലത്തിൽ പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ കേന്ദ്രസർക്കാരിൻ്റെ അടിയന്തര ശ്രദ്ധയിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വിവിധ പദ്ധതികൾ കോഴിക്കോട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement