എൽഡിഎഫിന് 82 സീറ്റ്; പിണറായിക്ക് തുടർ ഭരണം പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടർ അഭിപ്രായ സർവേ

Last Updated:

എല്‍ഡിഎഫ് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 52 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.

ന്യൂഡൽഹി: 82 സീറ്റുകള്‍ നേടി എല്‍ ഡി എഫ് കേരളതതിൽ ഭരണ തുർച്ച നേടുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ അഭിപ്രായ സർവേ. യുഡിഎഫ് 56 സീറ്റുകളില്‍ വിജയിക്കുമെന്നും ബിജെപി ഒരു സീറ്റില്‍ മാത്രമായിരിക്കും വിജയിക്കുകയെന്നും സര്‍വേയിൽ പറയുന്നു. എല്‍ഡിഎഫ് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 52 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. 42.34 ശതമാനം പേരാണ് പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്നും അഭിപ്രായപ്പെട്ടത്. 28 ശതമാനം പേർ ഉമ്മൻചാണ്ടിയെയും ആറു ശതമാനം വീതം ശശി തരൂരിനെയും കെ കെ ശൈലജയെയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നാലു ശതമാനം പേരാണ് പിന്തുണ അറിയിച്ചത്. അതേസമയം അന്തരിച്ച കേരള കോൺഗ്രസ് നേതാവ് സി എഫ് തോമസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 0.6 ശതമാനം പേരുടെ പിന്തുണ ലഭിച്ചത് കൌതുകമായി.
advertisement
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 36.36 ശതമാനം പേര്‍ അതീവ സംതൃപ്തിയും 39.66 ശതമാനം പേര്‍ സംതൃപ്തിയും രേഖപ്പെടുത്തി. എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ 0.6 ശതമാനം കുറവ് വരുമെന്നും സര്‍വെ പ്രവചിക്കുന്നു. 2016-ല്‍ 43.5 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നത് 2021 ല്‍ 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ഷെയര്‍ 38.8 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി കുറയും.
advertisement
കേരളത്തില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 31.95 ശതമാനം പേര്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
അതേസമയം തമിഴ്നാട്ടിൽ 234 അംഗ നിയമസഭയില്‍ 158 സീറ്റുകള്‍ നേടി ഡി എം കെ - കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എ ഐ എ ഡി എം കെ-ബി ജെ പി സംഖ്യം 65 സീറ്റില്‍ ഒതുങ്ങും. തമിഴ്‌നാട്ടില്‍ 38.4 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എം കെ. സ്റ്റാലിനെ പിന്തുണച്ചു. പളനിസാമിയെ 31 ശതമാനം പേരും കമല്‍ഹാസനെ 7.4 ശതമാനം പേരും പിന്തുണയ്ക്കുന്നു.
advertisement
കേരളത്തില്‍ എൽഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി-സീ വോട്ടര്‍ അഭിപ്രായ സര്‍വേയും പ്രവചിച്ചിരുന്നു. എഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. യുഡിഎഫ് 47 മുതല്‍ 55 സീറ്റ് വരെ നേടും. ബിജെപി പരമാവധി രണ്ടു സീറ്റുകളായിരിക്കും നേടുകയെന്നും ഈ സർവേയിൽ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവര്‍ക്കും രണ്ടു സീറ്റുകളാണ് അഭിപ്രായ സര്‍വെയില്‍ പറയുന്നത്. സി പി എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സര്‍വെ പ്രവചിച്ചത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെ പറയുന്നു.
advertisement
KeyWords- Times Now-C Voter Survey, Pinarayi Vijayan, LDF, CPM, Kerala, Assembly Election 2021
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽഡിഎഫിന് 82 സീറ്റ്; പിണറായിക്ക് തുടർ ഭരണം പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടർ അഭിപ്രായ സർവേ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement