കണ്ണൂർ: വേണ്ടപ്പെട്ടവരിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് സ്വർണക്കടത്ത് കേസ് തെറ്റായ നിലയിലേക്ക് മാറിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയതുടെ ആള് രൂപമാണ് അമിത് ഷാ. വര്‍ഗീയതയെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന് നോക്കുന്ന വ്യക്തിയാണ് അമിത് ഷാ. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തില്‍വന്നു നടത്തിയതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. അമിത് ഷാ നീതിബോധം പഠിപ്പിക്കാൻ വരേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ധര്‍മ്മടത്ത് എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രിയായിട്ടാണോ അദ്ദേഹം സംസാരിച്ചത് ? സ്ഥാനത്തുണ്ടാകുമ്പോള്‍ സ്ഥാനത്തിന്റെ വിലയില്‍ സംസാരിക്കണം. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വലിയ തോതില്‍ വര്‍ഗീയത പ്രകടനമാണല്ലോ ഉണ്ടായത്. പ്രസംഗത്തിനിടക്ക് മുസ്‌ലിം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുമ്ബോള്‍ അദ്ദേഹത്തിന്‍റെ സ്വരം കനക്കുകയാണ്. ഇതാണല്ലോ രീതി.
എങ്ങനെ വർഗീയത വളർത്താമെന്നും അതിന് വേണ്ടി എന്തും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ആളുമാണ് ഷാ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്ത് വംശഹത്യ നടന്നപ്പോൾ പത്രപ്രവർത്തകനായ രാജീവ് ഷാ, അമിത് ഷായില് നിന്നുണ്ടായ അനുഭവത്തെ കുറിച്ച് എഴുതിയിരുന്നു. കലാപത്തെ കുറിച്ച് എന്തിനാണ് ബേജാറാകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് രാജീവ് ഷാ പറഞ്ഞിരുന്നു.
ഹിന്ദു- മുസ്ലിം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോള് താങ്കളുടെ വീട് ഹിന്ദുക്കളുടെ ഭാഗത്താണോ മുസ്ലീമിന്റെ ഭാഗത്താണോ എന്നാണ് ഷാ ചോദിച്ചത്. ഒരു പൊതു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണേൽ നിങ്ങൾ ഭയപ്പെടേണ്ട, ഒരാക്രമണവും നടക്കില്ല എന്ന് പറഞ്ഞു.
"മതനിരപേക്ഷതക്ക് പേരുകേട്ട നാടായ കേരളത്തില്‍ വന്നിട്ടാണ് അദ്ദേഹത്തിന്റെ ഉറഞ്ഞു തുള്ളല്‍ ഉണ്ടായത്. ഞാനേതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായിട്ട് ജയിലില്‍ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, ഇങ്ങനെയുള്ള ഗുരുതരമായ കേസുകളൊക്കെ നേരിടേണ്ടി വന്നത് ആരായിരുന്നുവെന്ന് അമിത് ഷാ സ്വയം ഒന്ന് ചിന്തിക്കണം"- മുഖ്യമന്ത്രി പറഞ്ഞു.
"അദ്ദേഹം ഏതോ ഒരു സംശയാസ്പദ മരണത്തെ കുറിച്ചു സംസാരിച്ചു. അത് ഏതാണെന്നു അദ്ദേഹം പറഞ്ഞാല്‍ അന്വേഷിക്കാന്‍ തയ്യാറാകും. ഏതു സംഭവം നടന്നാലും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഇടപെടുന്നതാണ് കേരള പൊലീസ്. ദുരൂഹതയെപ്പറ്റി അദ്ദേഹം പറയുമ്പോള്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ അദ്ദേഹത്തിന് ഓര്‍മ വേണം. വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തതിന്റെ പേരില്‍ ആര്‍ക്കെതിരെയാണ് ചാര്‍ജ് ഷീറ്റ് ഇട്ടിട്ടുള്ളത്?"
Also Read-
Amit Shah | 'അഴിമതിയുടെ വിവരങ്ങൾ കൈയിലുണ്ട്; എന്നാൽ മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കുന്നില്ല' അമിത് ഷാ
" ആ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ഓര്‍മ്മയില്ലെങ്കില്‍ ഓര്‍മ്മിപ്പിക്കും. ആ കേസ് കേള്‍ക്കാനിരുന്ന സി.ബി. ഐ ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്. ബി.ജെ.പി യുടെ ഏതെങ്കിലും നേതാവ് അതിനെപ്പറ്റി മിണ്ടിയിട്ടുണ്ടോ? വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും ജയിലില്‍ കിടന്നതും ആരായിരുന്നു ?"
വർഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കൽപ്പിച്ചാൽ അതാണ് നേരത്തെയുള്ള അമിത് ഷാ. പുതിയ സ്ഥാനത്തെത്തിയെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇടപെടൽ കാണിക്കുന്നത്. മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വർഗീയതയുടെ പ്രത്യേകത. അതിന് നേരത്തെ ആർ എസ് എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords- Amit Shah, CM Pinarayi Vijayan, LDF, Gold Smuggling Case, Kannur, Assembly Election 2021
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.