‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് BSNL
- Published by:Nandu Krishnan
- news18-malayalam
Last Updated:
വോയിസ് ഓവർ വൈഫൈ സേവനം ലഭ്യമാകുമ്പോൾ ഫോൺ സ്ക്രീനിന് മുകളിൽ നെറ്റ്‌വർക്ക് ബാറിന് സമീപം വൈ-ഫൈ കോളിംഗ് ഐക്കൺ ദൃശ്യമാകും
ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് വോയിസ് ഓവർ വൈ-ഫൈ (VoWiFi) സേവനം ഔദ്യോഗികമായി ലഭ്യമായിത്തുടങ്ങി. വോഡഫോൺ ഐഡിയ, ജിയോ, എയർടെൽ എന്നീ കമ്പനികൾ നേരത്തെ തന്നെ ഈ സേവനം നൽകുന്നുണ്ട്. ഇപ്പോൾ രാജ്യത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും ഈ സേവനം അവതരിപ്പിച്ചിരിക്കുകയാണ്.
advertisement
എന്താണ് ഓവർ വൈ-ഫൈ സേവനം
നെറ്റ്‌വർക്ക് റേഞ്ച് കുറവായ പ്രദേശങ്ങളിൽ പോലും തടസ്സമില്ലാതെ സംസാരിക്കാൻ വോയിസ് ഓവർ വൈ-ഫൈ സഹായിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. വൈ-ഫൈ ശൃംഖലയും മൊബൈൽ നെറ്റ്വർക്കും തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ വ്യക്തതയുള്ള വോയിസ് കോളുകൾ നൽകുന്ന ഐഎംഎസ് അധിഷ്ഠിത സേവനമാണിത്. ഈ സേവനം ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് അടുത്തുള്ള വൈ-ഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും സാധിക്കും. സിഗ്നൽ കുറഞ്ഞ സ്ഥലങ്ങളിൽ ഇത് ഏറെ പ്രയോജനകരമാണ്. ഇതിനായി പ്രത്യേകം ആപ്പുകളുടെ ആവശ്യമില്ല. ഫോണിലെ സിം കാർഡ് വഴി തന്നെ ഈ സൗജന്യ സേവനം പ്രവർത്തിപ്പിക്കാം.
advertisement
വോയിസ് ഓവർ വൈ-ഫൈ സേവനം എങ്ങനെ ഫോണിൽ ആക്ടിവേറ്റ് ചെയ്യാം
- ആദ്യം ഫോണിലെ സെറ്റിങ്‌സ് (Settings) തുറക്കുക.
- മൊബൈൽ നെറ്റ്‌വർക്ക് (Mobile network) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ബിഎസ്എൻഎൽ നമ്പർ ഉള്ള സിം (SIM1/SIM2) സെലക്ട് ചെയ്യുക.
- വൈ-ഫൈ കോളിംഗ് (Wi-Fi calling) എന്ന ഓപ്ഷനായി താഴേക്ക് സ്ക്രോൾ ചെയ്യുക
- വൈ-ഫൈ കോളിംഗ് ഓപ്ഷൻ ഓണാക്കുക
advertisement
വോയിസ് ഓവർ വൈ-ഫൈ സാങ്കേതികവിദ്യയുള്ള സ്മാർട്ട്ഫോണുകളിൽ മാത്രമേ ബിഎസ്എൻഎൽ വോയിസ് ഓവർ വൈ-ഫൈ പ്രവർത്തിക്കുകയുള്ളൂ. സേവനം ലഭ്യമാകുമ്പോൾ ഫോൺ സ്ക്രീനിന് മുകളിൽ നെറ്റ്‌വർക്ക് ബാറിന് സമീപം വൈ-ഫൈ കോളിംഗ് ഐക്കൺ ദൃശ്യമാകും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 04, 2026 5:41 PM IST









