സ്ത്രീധനവിരുദ്ധ പോരാട്ടവുമായി സർക്കാർ; നയിക്കാൻ ടൊവിനോ തോമസ്

സ്ത്രീധന നിരോധന നിയമം 1961ലാണ് നിലവിൽ വന്നത്

News18 Malayalam | news18
Updated: November 23, 2019, 4:22 PM IST
സ്ത്രീധനവിരുദ്ധ പോരാട്ടവുമായി സർക്കാർ; നയിക്കാൻ ടൊവിനോ തോമസ്
ടൊവിനോ തോമസ്
  • News18
  • Last Updated: November 23, 2019, 4:22 PM IST
  • Share this:
തിരുവനന്തപുരം: സ്ത്രീധനവിരുദ്ധ പോരാട്ടവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് സ്ത്രീധനം ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാർ യജ്ഞത്തിന്‍റെ ഗുഡ് വിൽ അംബാസഡറായി നടൻ ടൊവിനോ തോമസിനെ നിയമിച്ചു.

യുവജനങ്ങൾക്ക് ഇടയിൽ ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് നടൻ ടൊവിനോയെ ഗുഡ് വിൽ അംബാസഡറായി നിയമിച്ചത്.

സ്ത്രീധന നിരോധന നിയമം 1961ലാണ് നിലവിൽ വന്നത്. എന്നാൽ, ഇക്കാലത്തും സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

രാമകൃഷ്ണ മിഷൻ വിദ്യാമന്ദിറിൽ സംസ്കൃതം അധ്യാപകനായി റമസാൻ അലി; ഹൃദ്യമായ സ്വീകരണമൊരുക്കി വിദ്യാർഥികൾ

ഈ മാസം 26ന് വനിതാ, ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കും. സംസ്ഥാനത്ത് അടുത്ത അഞ്ചു വർഷം കൊണ്ട് സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
First published: November 23, 2019, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading