രാമകൃഷ്ണ മിഷൻ വിദ്യാമന്ദിറിൽ സംസ്കൃതം അധ്യാപകനായി റമസാൻ അലി; ഹൃദ്യമായ സ്വീകരണമൊരുക്കി വിദ്യാർഥികൾ
Last Updated:
ചൊവ്വാഴ്ചയാണ് റമസാൻ അലി ജോലിയിൽ പ്രവേശിക്കുന്നതിനായി എത്തിയത്.
കൊൽക്കത്ത: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ മുസ്ലിം നാമധാരിയായ സംസ്കൃത അധ്യാപകനെ നിയമിച്ചതിന് എതിരെ പ്രതിഷേധം പുകയുന്നതിനിടെ മറ്റൊരിടത്ത് സംസ്കൃതാധ്യാപകനായി എത്തിയ മുസ്ലിം അധ്യാപകന് ഹൃദയം നിറഞ്ഞ സ്വീകരണം.
ബംഗാളിലെ പ്രശസ്തമായ ബേലൂർ രാമകൃഷ്ണ മിഷൻ വിദ്യാമന്ദിറിൽ സംസ്കൃതം അസിസ്റ്റന്‍റ് പ്രൊഫസറായി എത്തിയ റമസാൻ അലിക്ക് വിദ്യാർഥികളും അധ്യാപകരും സ്വീകരണം നൽകിയത്.
ചൊവ്വാഴ്ചയാണ് റമസാൻ അലി ജോലിയിൽ പ്രവേശിക്കുന്നതിനായി എത്തിയത്. അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണമായിരുന്നു അധ്യാപകരും വിദ്യാർഥികളും ചേർന്ന് നൽകിയത്.
പ്രിൻസിപ്പൽ സ്വാമി ശാസ്ത്രജ്ഞാങ്ജിയുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം. അതേസമയം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ സംസ്കൃത അധ്യാപകനായി എത്തിയ ഫിറോസ് ഖാന് പിന്തുണയുമായി ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2019 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാമകൃഷ്ണ മിഷൻ വിദ്യാമന്ദിറിൽ സംസ്കൃതം അധ്യാപകനായി റമസാൻ അലി; ഹൃദ്യമായ സ്വീകരണമൊരുക്കി വിദ്യാർഥികൾ


