നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | പാലക്കാട് പറമ്പിക്കുളത്ത് മണ്ണിടിച്ചില്‍; ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി

    Kerala Rains | പാലക്കാട് പറമ്പിക്കുളത്ത് മണ്ണിടിച്ചില്‍; ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി

    ഇനിയും മണ്ണിടിച്ചിലുണ്ടായല്‍ പറമ്പിക്കുളത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും.

    News18 Malayalam

    News18 Malayalam

    • Share this:
    പാലക്കാട്: പറമ്പിക്കുളം തൂണക്കടവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പറമ്പിക്കുളം റോഡില്‍ പറമ്പിക്കുളത്തിനും തുണക്കടവിനും ഇടയിലാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ആഴ്ച മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്.

    സുരക്ഷ കണക്കിലെടുത്ത് ചെറിയ വാഹനങ്ങള്‍ മാത്രമാണ് പറമ്പിക്കുളത്തേക്ക് കടത്തി വിടുന്നുള്ളു. മഴ ശക്തമാവുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇനിയും മണ്ണിടിച്ചിലുണ്ടായല്‍ പറമ്പിക്കുളത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും.

    Also Read-Idukki Dam | ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി

    പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലടക്കം വെള്ളം കയറി. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസക്യാംപുകള്‍ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകളും പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു.

    Rains Kerala | ഷോളയാര്‍, കക്കി ഡാമുകള്‍ തുറന്നു; ചാലക്കുടിയില്‍ ജാഗ്രത നിര്‍ദേശം; ഇടമലയര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

    സംസ്ഥാനത്ത് കനത്ത മഴയാണ് ബുധനാഴ്ച മുതല്‍ പ്രതീക്ഷിക്കുന്നത്. ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല. ബുധനാഴ്ച 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്ത് കക്കി ഡാം തുറന്നു. ഷോളയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ ചാലക്കുടിയില്‍(Chalakudy) ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

    പറമ്പിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും ഷോളയാറില്‍ നിന്ന് 3500 ഘനയടി വെള്ളവുമാണ് ഒഴുക്കുന്നത്. വൈകീട്ട് 4 നും 6 നും ഇടയില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരുമെന്നാണ് നിലവില്‍ കണക്കാക്കുന്നത്. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളി ലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് നിര്‍ദ്ദേശം.

    Also Read-Sabarimala | പമ്പ കരകവിഞ്ഞു: തുലാമാസപൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

    അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണി മുതല്‍ ഷട്ടര്‍ പരമാവധി 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

    കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനി ഡാമിന്റെ ഷട്ടര്‍ 10 സെ. മീറ്ററില്‍ നിന്ന് 13 സെ. മീറ്ററായി ഉയര്‍ത്തി. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
    Published by:Jayesh Krishnan
    First published:
    )}