'അവിടെ 4000 വാങ്ങിയാൽ ഇവിടെയും 4000 വാങ്ങിക്കും'; തമിഴ്നാടിന് മുന്നറിയിപ്പുമായി മന്ത്രി ഗണേഷ്‌കുമാർ
- Published by:Sarika KP
- news18-malayalam
Last Updated:
ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തമിഴ്‌നാടിന് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്‌നാട് 4000 രൂപ ടാക്‌സ് വര്‍ധിപ്പിച്ചുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കുമെന്ന് മന്ത്രി സഭയിൽ പറഞ്ഞു.
ശബരിമല സീസണാണ് വരുന്നതെന്ന് ഓര്‍ക്കണമെന്നും തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ആൾക്കാർ വരുന്നതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കുമെന്നും മന്ത്രി പറഞ്ഞു.കെ.എസ്.ആര്‍.ടി.സി ബസ് പിടിച്ചിട്ടാല്‍ തമിഴ്‌നാടിന്റെ വാഹനം ഇവിടെയും പിടിച്ചിടും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി പറഞ്ഞു.
ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ മറവില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുന്ന അന്യസംസ്ഥാനബസുകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടർന്ന്, അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത സ്വകാര്യ ബസുകള്‍ യാത്രക്കാരുമായി തമിഴ്നാട്ടിലൂടെ ഓടുന്നതിനെതിരേ തമിഴ്‌നാട് മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. കേരളത്തില്‍നിന്നുള്ളവ അടക്കം 545 ബസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 27, 2024 6:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവിടെ 4000 വാങ്ങിയാൽ ഇവിടെയും 4000 വാങ്ങിക്കും'; തമിഴ്നാടിന് മുന്നറിയിപ്പുമായി മന്ത്രി ഗണേഷ്‌കുമാർ