സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ

Last Updated:

എടവണ്ണ ജാമിഅ നദ്‌വിയ്യ ദ്വിദിന അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ തുടങ്ങി

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം മലേഷ്യ നാഷണൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. മുഹമ്മദ് സത്താർ റസൂൽ ഉദ്ഘാടനം ചെയ്യുന്നു
അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം മലേഷ്യ നാഷണൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. മുഹമ്മദ് സത്താർ റസൂൽ ഉദ്ഘാടനം ചെയ്യുന്നു
എടവണ്ണ: ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ സാങ്കേതിക വിദ്യയിലൂടെ നേടിയെടുക്കാൻ അക്കാദമിക സമൂഹം തയ്യാറാവണമെന്ന് മലേഷ്യ നാഷണൽ യൂണിവേഴ്‌സിറ്റി പ്രഫെസർ ഡോ.മുഹമ്മദ് സത്താർ റസൂൽ ആവശ്യപ്പെട്ടു. എടവണ്ണ ജാമിഅ നദ്‌വിയ്യ ഡൽഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി , ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രീസ്‌റ്റേറ്റ്, കേരളാ സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിൽ തുടങ്ങിയവയുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ എടവണ്ണയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവര സാങ്കേതിക വിദ്യയുടെ അനുനിമിഷമുള്ള മാറ്റങ്ങളും നിർമിത ബുദ്ധിയുടെ അനന്തസാധ്യതകളും ഉപയോഗപ്പെടുത്തി ലോകത്തെ ഉന്നത സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങൾ അറിയണം. മാറ്റങ്ങളെ ഉൾകൊള്ളാത്ത സമൂഹത്തിന് അതിജീവനം സാധ്യമല്ലെന്ന ലളിത സത്യം മനസ്സിലാക്കണമെന്നും പ്രൊഫ. മുഹമ്മദ് റസൂൽ പറഞ്ഞു. ആഴത്തിലുള്ള ഗവേഷണമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ നട്ടെല്ല്. ഗവേഷണ രംഗത്തേക്കു പുതു തലമുറയെ നിരന്തരം പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ രംഗത്തെ ആഗോള വെല്ലുവിളികൾ നേരിടാനുള്ള അറിവും അനുഭവവും അക്കാദമിക സമൂഹം നേടണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
വൈവിധ്യമാർന്ന വിദ്യാഭ്യാസമാണ് ലോകം അന്വേഷിക്കുന്നത്. ഏതെങ്കിലും ഒരു വിഷയത്തിലുള്ള അറിവല്ല, സമഗ്രമായ അറിവും അനുഭവവും നേടാൻ അതിരുകൾ ഭേദിച്ചു കടന്ന് പോകണമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ശൈലിയെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കാൻ കഴിയണം. പുതു തലമുറ ബിരുദ കടലാസുകളല്ല ആഗ്രഹിക്കുന്നത്, പുതിയ കാല വെല്ലുവിളി നേരിടാനുള്ള വൈജ്ഞാനിക അനുഭവങ്ങളും നൈപുണ്യ വികാസവുമാണ് പുതു തലമുറ ആവിശ്യപ്പെടുന്നത്. ആഗോള വിദ്യാഭ്യാസ ചലനങ്ങളെ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളുമായി ചേർത്ത് വെച്ച് പ്രായോഗിക തലത്തിൽ കൊണ്ട് വരാൻ അക്കാദമിക സമൂഹം തയ്യറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
ഇന്ത്യയും മലേഷ്യയും തമ്മിൽ നിലനിൽക്കുന്ന ഊഷ്മളമായ ബന്ധങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ അനുഭവങ്ങൾ പങ്കു വയ്ക്കാനും സ്ഥാപനങ്ങളെ അടുത്തറിയാനും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അന്തർദേശീയ അനുഭവങ്ങളാണ് പുതു തലമുറയ്ക്ക് വേണ്ടത്. അവരെ അതിരുകൾ കടന്നു സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പുതു തമുറയെ പ്രാപ്തമാക്കാനുമുള്ള ദൗത്യമാണെന്നും അത് അക്കാദമിക സമൂഹം ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന സെഷനിൽ ജാമിഅ നദ്‌വിയ്യ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി അധ്യക്ഷത വഹിച്ചു. പ്രൊഫ കൗഷൽ കിഷോർ ( ഡൽഹി ജാമിഅ മില്ലിയ്യ) ഡോ. കങ്കണ റോബർട്ട് മുകുന (സൗത്ത് ആഫ്രിക്ക), ഡോ. ഖാസി ഫിർദൗസി (ഡൽഹി ജാമിഅഃ മില്ലിയ്യ), ഡോ. എ എം സമീർ ബാബു (ഡൽഹി ജാമിഅ മില്ലിയ) ഡോ. എ ഐ അബ്ദുൽ മജീദ് (പ്രിൻസിപാൾ അൻസാർ അറബി കോളജ് വളവന്നൂർ), ഡോ. സാബിർ നവാസ് (മദീനത്തുൽ ഉലൂം പുളിക്കൽ), ഡോ. ടി കെ ഫവാസ് (ഐ എം യു, കൊൽക്കത്ത), ഡോ. അബ്ദുസ്സലാം കണ്ണിയൻ (ഗവ. കോളജ് മലപ്പുറം), ഡോ. സീതി ക്കോയ (പ്രിൻസിപ്പൽ ജാമിഅഃ നദ്‌വിയ്യഃ ആർട്സ് & സയൻസ് കോളേജ് ) ഡോ. അബ്ദുൽ ഗഫൂർ (പ്രിൻസിപ്പൽ ജാമിഅഃ നദ്‌വിയ്യഃ ട്രെയിനിങ് കോളേജ്) ഡോ. മുഹമ്മദ്‌ അലി അൻസാരി (പ്രിൻസിപ്പൽ ജാമിഅഃ നദ്‌വിയ്യഃ അറബിക് കോളേജ് ) എന്നിവർ പ്രസംഗിച്ചു.
advertisement
ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ ഇരുന്നൂറ്റി അമ്പതു ഗവേഷണ പ്രബന്ധങ്ങളാണ് ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നത്. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നും അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ ഡോ. അഷ്‌റഫ് മുസ്തഫ (യു.എ.ഇ യൂണിവേഴ്സിറ്റി), ഡോ.എ എം സമീർ ബാബു (ഡൽഹി ജാമിഅ മില്ലിയ), പി സി മുസ്തഫ (ഗ്ലോബൽ സി.ഇ.ഓ. ഐ ഡി ഫ്രഷ് ദുബൈ), ഖുദ്റത്തുല്ല നദ്‌വി (പി.ആർ.ഓ, ജാമിഅ നദ്‌വിയ്യ ), ഡോ.ഖാസി ഫിർദൗസി (ഡൽഹി ജാമിഅഃ മില്ലിയ്യ), ഡോ.വസീൽ (ചീഫ് അക്കാഡെമിക്ക് ഓഫീസർ ജാമിഅ നദ്‌വിയ്യ ) തുടങ്ങി വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നും അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും പങ്കെടുക്കും.
advertisement
സമാപന സെഷൻ ആസാം യൂണിവേഴ്സിറ്റി അറബിക് വിഭാഗം തലവനും മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ഡോ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement