Anumol | ഞാൻ പിശുക്കിയാണ്, പി.ആർ. ഉണ്ട്; അവർക്ക് നൽകിയ പ്രതിഫലം വെളിപ്പെടുത്തി അനുമോൾ
- Published by:meera_57
- news18-malayalam
Last Updated:
ബിഗ് ബോസിൽ നിൽക്കാൻ 16 ലക്ഷം രൂപ പി.ആറിന് കൊടുത്തെന്ന വിവാദത്തോട് ആദ്യമായി പ്രതികരിച്ച് അനുമോൾ
മലയാളം ബിഗ് ബോസ് മത്സരചരിത്രത്തിൽ രണ്ടാമതായി കപ്പുയർത്തിയ വനിത; അനുമോൾ. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് ഈ താരം. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ റൗണ്ടിൽ അനീഷിനും ഷാനവാസിനുമൊപ്പം അനുമോൾ എന്ന പെൺകരുത്തും കൂടിയുണ്ടായി. ഒടുവിൽ അവതാരകൻ മോഹൻലാലിന്റെ കയ്യിൽ നിന്നും കപ്പ് ഏറ്റുവാങ്ങുമ്പോൾ അനുമോൾടെ മിഴികൾ നിറഞ്ഞു. അതിനും മുൻപേ അനുമോൾടെ കണ്ണുനിറയ്ക്കുന്ന സംഭവങ്ങൾ പലതും ബിഗ് ബോസ് വീട്ടിൽ അരങ്ങേറി. 16 ലക്ഷത്തിന്റെ പി.ആർ. വർക്കിന്റെ പിൻബലത്തിലാണ് തലസ്ഥാനത്തു നിന്നും വണ്ടികയറിയ ഈ യുവതി മത്സരത്തിൽ നിൽക്കുന്നതെന്ന രൂക്ഷ പ്രതികരണം
advertisement
ഈ പ്രചാരണം കൊഴുക്കുമ്പോൾ തന്നെ അനുമോൾ എന്ന മത്സരാർത്ഥി ശക്തയായി മുന്നേറുന്ന കാഴ്ച പ്രേക്ഷകരും കണ്ടു. ബിഗ് ബോസ് വിജയിയായി കപ്പ് എടുത്ത ശേഷം അനുമോൾ ആദ്യമായി നൽകിയ അഭിമുഖം അഞ്ജന നമ്പ്യാർക്കൊപ്പം. ഇതിൽ താൻ ഒരുപാട് ജീവിതം പഠിച്ച, വെല്ലുവിളികൾ നേരിട്ട, ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ അനുമോൾ എണ്ണമിട്ടു പറഞ്ഞു. 'പെരിയാർ' എന്ന് ബിഗ് ബോസ് വീട്ടിൽ തന്നെ തമാശ രൂപേണ വിളിക്കപ്പെട്ട പി.ആർ. വർക്കിൽ അനുമോളും ഭാഗമായിരുന്നോ എന്നാണ് ചോദ്യം. അതേക്കുറിച്ച് ഒളിയും മറയുമില്ലാതെ സംസാരിക്കാൻ അനുമോൾക്ക് ഭയമില്ല (തുടർന്ന് വായിക്കുക)
advertisement
'ബിഗ് ബോസ് വീട്ടിൽ വന്ന സമയം മുതലേ പി.ആർ. എന്ന് പറഞ്ഞ് പലരും കളിയാക്കുന്നുണ്ടായിരുന്നു. ഞാൻ അതെല്ലാം ചിരിച്ചുതള്ളി. പി.ആർ. ഇല്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. ഇവിടെ വരുന്നതിനും മുൻപേ പലർക്കും പി.ആർ. ഉണ്ടെന്ന കാര്യം എനിക്കറിയാമായിരുന്നു. അത് ഞാൻ എവിടെയും വിളിച്ചു പറഞ്ഞില്ല. പി.ആർ. ഉണ്ടായിരുന്നവർ പോലും എന്നെ കളിയാക്കുന്നുണ്ടായിരുന്നു. നിരവധിപ്പേർ സോഷ്യൽ മീഡിയ പി.ആർ. ചെയ്യുന്ന കാര്യം അന്വേഷിച്ച് വിളിച്ചിരുന്നു. ചിലർ പണം തരേണ്ട എന്ന് പറഞ്ഞ് പോലും രംഗത്തു വന്നു...
advertisement
ബിഗ് ബോസിൽ വന്ന് ഞാൻ വെറുതെ എവിടെയെങ്കിലും ഇരുന്ന്, ഒന്നും ചെയ്യാതിരുന്നാൽ പി.ആറിന് എന്നെ വിജയിപ്പിക്കാൻ കഴിയില്ല. ഇനി 50 ലക്ഷം കൊടുത്താലും ജയിപ്പിച്ചെടുക്കാൻ കഴിയില്ല. ഞാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഇവിടെ വരുന്നതിനും മുൻപേ എനിക്ക് എത്ര ദിവസം വരെ പിടിച്ചുനിൽക്കാൻ കഴിയും എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്റർടെയ്‌നർ ആയി നിൽക്കാം എന്നായിരുന്നു ആഗ്രഹം. പക്ഷേ, ഗെയിമിനുള്ളിൽ അതെല്ലാം മാറി. ഞാൻ ആ വീട്ടിൽ ശരിക്കും ജീവിക്കുകയായിരുന്നു...
advertisement
ജീവിതത്തിൽ ഇനി എന്തും നേരിടാൻ ബിഗ് ബോസ് ഊർജം നൽകി. ഞാൻ അത്രയേറെ കഷ്‌ടപ്പെട്ടു, അനുഭവിച്ചു. എനിക്ക് പി.ആർ. ഉണ്ട്. അതേക്കുറിച്ച് പറയുന്നതിൽ വിഷമമില്ല. ഈ പറയുന്നത് പോലെ 15, 16 ലക്ഷം വാരിക്കൊടുത്തിട്ടില്ല. അങ്ങനെ കൊടുക്കാൻ കഴിഞ്ഞെങ്കിൽ ഇങ്ങോട്ടു വരേണ്ട കാര്യമില്ല. എനിക്ക് വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു. അത്യാവശ്യം കഷ്‌ടപ്പെട്ടുണ്ടാക്കിയ ഫെയിം ഉണ്ട്. ഓണം വരുന്നു, അടുത്ത സീസൺ നോക്കാം എന്നെല്ലാം ഞാൻ പറഞ്ഞു. വീട്ടിൽ ആർക്കും ഞാൻ ഇതിലോട്ടു വരുന്നതിൽ താല്പര്യമില്ലായിരുന്നു...
advertisement
അവരെയെല്ലാം നിർബന്ധിച്ചും പറഞ്ഞ് സമ്മതിപ്പിച്ചുമാണ് ഇതിലേക്കെത്തിയത്. പൈസയുടെ കാര്യത്തിൽ ഞാനൊരു പിശുക്കിയാണ്. പി.ആറിന് കൊടുത്തത് ഒരു ലക്ഷം രൂപ. കളഞ്ഞ് കിട്ടുന്ന പണം പോലും എടുത്ത് അമ്പലത്തിൽ ഇടാറുണ്ട്'. ഒരു ലക്ഷം രൂപയ്ക്ക് ഇത്രയും പി.ആർ. വർക്കോ എന്ന ചോദ്യത്തിന്, അനുവിന് പ്രശസ്തിയുളളത് കൊണ്ട് അധികം തുക വേണ്ട എന്ന നിലപാടിലായിരുന്നു പലരും എന്ന് അനുമോൾ. കഷ്‌ടപ്പെട്ട് മത്സരിച്ചാണ് വിജയം നേടിയത്


