കണ്ണൂരിൽ റോഡരികിൽ രണ്ടുപേർ മരിച്ച നിലയിൽ; സമീപത്ത് അപകടത്തിൽപെട്ട് മറിഞ്ഞ ബൈക്ക്; ദുരൂഹത അഴിക്കാൻ പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
ബുധനാഴ്ച രാത്രി പത്തിന് മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് രണ്ടുപേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു
കണ്ണൂർ പരിയാരത്ത് റോഡരികിൽ പരിക്കേറ്റ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന സംശയത്തിലാണ് പൊലീസ്. എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ രതീഷ് (45) എന്നിവരാണ് മരിച്ചത്.
ഇതും വായിക്കുക: കൊല്ലത്ത് കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് 3 മരണം
ബുധനാഴ്ച രാത്രി പത്തിന് മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് രണ്ടുപേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു. ബൈക്കിൽ ഇതുവഴി വരികയായിരുന്ന എരമം സ്വദേശി ശ്രീതളാണ് ഇവരെ പരിക്കേറ്റ നിലയിൽ കണ്ടത്. റോഡിൽ രണ്ടു പേർ വീണു കിടക്കുന്നത് കണ്ടുവെന്നും നിയന്ത്രണം വിട്ട് തന്റെ ബൈക്കും മറിഞ്ഞുവെന്നുമാണ് ശ്രീതൾ പറഞ്ഞത്. ശ്രീതളിലും പരുക്കേറ്റു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയനും രതീഷും മരിച്ചു.
advertisement
തുടർന്ന് പെരിങ്ങോം പൊലീസ് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ശ്രീതളിന്റെ ബൈക്കാകാം അപകടത്തിനിടയാക്കിയതെന്ന നിഗമനത്തിലെത്തിയത്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
September 04, 2025 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ റോഡരികിൽ രണ്ടുപേർ മരിച്ച നിലയിൽ; സമീപത്ത് അപകടത്തിൽപെട്ട് മറിഞ്ഞ ബൈക്ക്; ദുരൂഹത അഴിക്കാൻ പൊലീസ്