ദുഃഖ വെള്ളി! അവധി ദിനത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറി ഇത്തിക്കരയാറിൽ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർത്ഥിയുമാണ് മുങ്ങിമരിച്ചത്
ദുഃഖ വെള്ളി അവധി ദിനത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറി ഇത്തിക്കരയാറിലാണ് 19കാരൻ മുങ്ങി മരിച്ചത്. നാവായിക്കുളം കപ്പാംവിള സ്വദേശി വിജയൻ -രേഖ ദമ്പതികളുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വൈഷ്ണവ് ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 5.30ഓടെ രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതാണ് വൈഷ്ണവ്. നീന്തുന്നതിനിടയിൽ കുഴിയിൽ അകപ്പെടുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചൽ സെന്റ് ജോൺ ജോൺസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.
കോഴിക്കോട് പേരാമ്പ്ര ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത്. ബിഡിഎസ് വിദ്യാർത്ഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ഇന്ന് വൈകി്ട്ട് നാലുമണിയോടെയാണ് സംഭവം.
advertisement
മാഹിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർത്ഥികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങി പോകുകയായിരുന്നു.
പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേർന്ന് വിദ്യാർത്ഥിയെ പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Mar 29, 2024 9:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുഃഖ വെള്ളി! അവധി ദിനത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു










