PFI കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച 2 പേര്‍ കസ്റ്റഡിയില്‍; UAPA ചുമത്തി കേസെടുത്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പ്രവര്‍ത്തകരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രവാക്യം വിളിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് പ്രവര്‍ത്തകരെയാണ് കല്ലമ്പലം പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തു.
കല്ലമ്പലം കരവാരം സ്വദേശി നസീം, ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് കലമ്പലം പോലീസ് കേസെടുത്തത്. പി എഫ് ഐ നിരോധിച്ച ശേഷം മുദ്രാവാക്യം മുഴക്കിയതിനാണ് കേസെടുത്തത്. പി എഫ് ഐ കൊടിമരത്തിനു സമീപമായിരുന്നു മുദ്രാവാക്യം മുഴക്കിയത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി.
advertisement
നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍യിത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എതിര്‍കക്ഷികളായ പോപ്പുലര്‍ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2022 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PFI കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച 2 പേര്‍ കസ്റ്റഡിയില്‍; UAPA ചുമത്തി കേസെടുത്തു