'കണ്ണീരോടെ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ' മോൻസ് ജോസഫിൻ്റെ പീഡനത്തിൽ മനം നൊന്ത് രാഷ്ട്രീയം വിടുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
മോൻസ് ജോസഫിന്റെ നിലപടുകളിൽ പ്രതിഷേധിച്ചാണ് രാജി.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു. യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവിച്ചു. മോൻസ് ജോസഫിന്റെ നിലപടുകളിൽ പ്രതിഷേധിച്ചാണ് രാജി. രാജി വച്ചതോടെ കേരള കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സജി പറഞ്ഞു.
പി.ജെ. ജോസഫുമായി അഭിപ്രായ ഭിന്നതയില്ലെന്നും മോന്‍സ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണമെന്നും സജി പറഞ്ഞു. പാര്‍ട്ടിയില്‍ പി.ജെ. ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ മറ്റ് പാര്‍ട്ടികളിലേക്ക് ഇല്ലെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.
തന്നെ പലതവണ വിളിച്ചു അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണി കൊണ്ട് താൻ കരഞ്ഞു പോയിട്ടുണ്ടെന്നും ഭാര്യയോട് മാത്രം ആണ് ഇക്കാര്യം പറഞ്ഞതെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് 5 ദിവസം മുൻപ് പിജെ ജോസഫിനെ കണ്ട് പരാതി പറഞ്ഞെന്നും സജി പറയുന്നു. നോമിനേഷൻ സമയത്തും തന്നെ ഒഴിവാക്കിയെന്നും തനിക്ക് വരുന്ന കത്ത് പോലും പാർട്ടി ഓഫീസിൽ നിന്ന് തനിക്ക് തരാറില്ലെന്നും സജി ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
April 06, 2024 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കണ്ണീരോടെ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ' മോൻസ് ജോസഫിൻ്റെ പീഡനത്തിൽ മനം നൊന്ത് രാഷ്ട്രീയം വിടുന്നു