കോവിഡ് വാക്സിൻ ലഭ്യമായാൽ അടിയന്തിരമായി ജനങ്ങളിൽ എത്തിക്കും; തൊഴിലുറപ്പുകാർക്ക് പണി കുറയില്ലെന്ന് ഉറപ്പ്; വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

Last Updated:

പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫ്. പ്രകടന പത്രിക. കോവിഡ് പ്രതിരോധത്തിന് പോലും  ആവശ്യമായ ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ വീർപ്പുമുട്ടിച്ചുവെന്ന് പ്രകടനപത്രിക കുറ്റപ്പെടുത്തുന്നു

തിരുവനന്തപുരം:  തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും വാഗ്ദാനം ചെയ്ത് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോവിഡ് വാക്സിൻ ലഭ്യമായാൽ അടിയന്തരമായി ജനങ്ങളിലെത്തിക്കും. പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും നഗരങ്ങൾ മാലിന്യമുക്തമാക്കുമെന്നുമാണ് വാഗ്ദാനം
പുനർജനിക്കുന്ന ഗ്രാമങ്ങൾ, ഉണരുന്ന നഗരങ്ങൾ എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫ്. പ്രകടന പത്രിക. കോവിഡ് പ്രതിരോധത്തിന് പോലും  ആവശ്യമായ ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ വീർപ്പുമുട്ടിച്ചുവെന്ന് പ്രകടനപത്രിക കുറ്റപ്പെടുത്തുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ വിപുലപ്പെടുത്തും. കാരുണ്യ പദ്ധതി എല്ലാ അർത്ഥത്തിലും പുനസ്ഥാപിക്കും. ഡിജിറ്റൽ ഡിവൈഡ് നികത്താനായി പദ്ധതികൾ ആവിഷ്കരിക്കും.  അഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്നുമാണ് യുഡിഎഫ് ഉറപ്പുനൽകുന്നത്.
advertisement
PHOTO: Mullappally Ramachandran/Facebook
യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കുന്നു. (PHOTO: Mullappally Ramachandran/Facebook)
മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രത്യേക പഠന സൗകര്യം, സ്ത്രീ ശാക്തീകരണം , പഞ്ചായത്തുകളിൽ തർക്കപരിഹാരത്തിനായി ന്യായ കാര്യാലയങ്ങൾ, വിശപ്പിനോട് വിട പദ്ധതി, തദ്ദേശ സ്ഥാപന ആസ്ഥാനങ്ങളിൽ സൗജന്യ വൈഫൈ തുടങ്ങിയവയാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. കോവിഡ് വാക്സിൻ ലഭ്യമായാൽ എല്ലാ വാർഡുകളിലും qഎത്തിക്കുമെന്ന് പ്രകട പത്രികയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
advertisement
പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ: 
കാലാവസ്ഥാവ്യതിയാനം,  ദുരന്തങ്ങൾ  എന്നിവയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ മുൻകരുതലുകൾ ഫലപ്രദമാകും.
ഗ്രാമവാർഡ് സഭകൾ ഊർജിതമാക്കും
പെൻഷൻ വാങ്ങുന്നവർക്ക് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി പെൻഷൻ വാങ്ങുന്ന നടപടികൾ സുഗമമാക്കും
ജാഗ്രതാ സമിതികൾ ക്രിയാത്മകമാക്കികൊണ്ട് കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കും
മത്സ്യത്തൊഴിലാളികൾക്ക് എസ് സി പി മാതൃകയിൽ പദ്ധതി
advertisement
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രത്യേക പഠന സൗകര്യം. അവർക്ക് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തും
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ശാസ്ത്രീയമായ നടപടി സ്വീകരിക്കും.
കൂടുതൽ പൊതു ശൗചാലയങ്ങൾ തുടങ്ങും
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് വാക്സിൻ ലഭ്യമായാൽ അടിയന്തിരമായി ജനങ്ങളിൽ എത്തിക്കും; തൊഴിലുറപ്പുകാർക്ക് പണി കുറയില്ലെന്ന് ഉറപ്പ്; വൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement