'ഇന്ദിരാ ഗാന്ധി ഭാരത മാതാവ്; കരുണാകരനും നായനാരും രാഷ്ട്രീയ ഗുരുക്കന്മാർ': സുരേഷ് ഗോപി
- Published by:Rajesh V
- news18-malayalam
Last Updated:
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ ധൈര്യശാലിയായ ഭരണാധികാരിയെന്നും സുരേഷ് ഗോപി വിശേഷിപ്പിച്ചു
തൃശൂര്‍: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ ധൈര്യശാലിയായ ഭരണാധികാരിയെന്നും സുരേഷ് ഗോപി വിശേഷിപ്പിച്ചു. ഇരുവരും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തികളാണെന്നും സുരേഷ് ഗോപി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കരുണാകരനും സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുമാണ് തന്റെ രാഷ്ട്രീയഗുരുക്കന്മാരെന്ന് പറഞ്ഞ സുരേഷ് ഗോപി, ഇരുനേതാക്കളും തന്റെ രാഷ്ട്രീയജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തൃശൂർ പൂങ്കുന്നത്തെ കെ കരുണാകരന്റെ സ്മൃതിമന്ദിരം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇക്കഴിഞ്ഞ ജൂൺ 12ന് കണ്ണൂരിലെത്തി ഇ കെ നായനാരുടെ വസതി സുരേഷ് ഗോപി സന്ദർശിച്ചിരുന്നു.
2019ൽ തൃശൂരിൽ സ്ഥാനാർത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തിൽ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാൽ അന്നത് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. തന്റെ പാർട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
advertisement
നേരത്തേ തൃശൂരിലെ ലൂര്‍ദ് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചിരുന്നു. ക്രിസ്തീയ ഗാനം പാടി ആരാധന നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ലൂര്‍ദ് മാതാവിന് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
June 15, 2024 8:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ദിരാ ഗാന്ധി ഭാരത മാതാവ്; കരുണാകരനും നായനാരും രാഷ്ട്രീയ ഗുരുക്കന്മാർ': സുരേഷ് ഗോപി