കെ കരുണാകരന്റെ ജന്മവാർഷികത്തിൽ ചിത്രം പങ്കുവച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
- Published by:Sarika KP
- news18-malayalam
Last Updated:
പ്രിയപ്പെട്ട എന്റെ സ്വന്തമെന്ന് അടിക്കുറിപ്പോടെയാണ് കരുണാകരന്റെ ഛായചിത്രം സുരേഷ് ഗോപി പങ്കുവെച്ചത്.
തൃശ്ശൂര്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ജന്മവാര്‍ഷികത്തില്‍ ചിത്രം പങ്കുവച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. 'പ്രിയപ്പെട്ട എന്റെ സ്വന്തം, പ്രാര്‍ത്ഥനകള്‍...' എന്ന വിശേഷണത്തോടെയാണ് സുരേഷ് ഗോപി ഫേസിബുക്ക് പോസ്റ്റിലൂടെ ചിത്രം പങ്കുവച്ചത്.
നേരത്തെ, കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം തൃശൂർ പൂങ്കുന്നത്തെ കെ കരുണാകരന്റെ സ്മൃതിമന്ദിരം സന്ദർശിച്ചിരുന്നു. അന്ന് കെ കരുണാകരനെ ധൈര്യശാലിയായ ഭരണാധികാരിയെന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചിരുന്നു. കരുണാകരനും സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുമാണ് തന്റെ രാഷ്ട്രീയഗുരുക്കന്മാരെന്ന് പറഞ്ഞ സുരേഷ് ഗോപി, ഇരുനേതാക്കളും തന്റെ രാഷ്ട്രീയജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മുൻപ് കൂട്ടിച്ചേർത്തിരുന്നു.
advertisement
കണ്ണൂരിലെത്തി ഇകെ നായനാരുടെ ഭാര്യയായ ശാരദ ടീച്ചറെ സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു. രാഷ്ട്രീയമല്ല, സൗഹൃദ സന്ദർശനം എന്നായിരുന്നു അന്നത്തെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 05, 2024 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ കരുണാകരന്റെ ജന്മവാർഷികത്തിൽ ചിത്രം പങ്കുവച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി