ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമത്തിന് സ്വീകരണം കിട്ടിയ വടകരക്കാരൻ സവാദ് വീണ്ടും അതെ കുറ്റത്തിന് അറസ്റ്റില്‍
- Published by:ASHLI
- news18-malayalam
Last Updated:
2023 ൽ ബസ്സിൽ വെച്ച് ഒരു യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സവാദ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്
തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ വടകര സ്വദേശിയായ സവാദ് വീണ്ടും അറസ്റ്റിൽ. ഈ കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
2023 ൽ നെടുമ്പാശ്ശേരിയിൽ ബസ്സിൽ വച്ച് തൃശ്ശൂർ സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും ഒരുക്കിയിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി മാറി.
2023 ലേതിന് സമാനമായ സംഭവം തന്നെയാണ് ഇക്കഴിഞ്ഞ 14 നും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി സവാദ് വീണ്ടും അതിക്രമം നടത്തിയത്. ബസ് തൃശ്ശൂർയിൽ എത്തിയതോടെ യുവതി ഇരുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസിന് നൽകിയ പരാതിയിൽ കേസെടുത്തു പോലീസ് ഇന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
June 20, 2025 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമത്തിന് സ്വീകരണം കിട്ടിയ വടകരക്കാരൻ സവാദ് വീണ്ടും അതെ കുറ്റത്തിന് അറസ്റ്റില്‍