വാഗമണ്ണിൽ (Vagamon) സംഘടിപ്പിച്ച ഓഫ് റോഡ് റൈഡിൽ (Off Road Ride) പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ (Joju George) പരാതിയുമായി കെ.എസ്.യു (KSU). സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ സംഘടിപ്പിച്ച പരിപാടി പ്ലാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിൽ പങ്കെടുത്ത നടനും സംഘാടകർക്കുമെതിരെ കേസെടുക്കണമെന്നും കെ.എസ്.യു. ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് കളക്ടർ, ജില്ലാ പോലീസ് മേധാവി, ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്ക് ടോണി തോമസ് പരാതി നൽകി.
വാഗമൺ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിൽ ശനിയാഴ്ചയാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഇതിൽ തന്റെ ജീപ്പ് റാംഗ്ലറുമായാണ് ജോജു ജോർജ് പങ്കെടുത്തത്. റൈഡ് പൂർത്തിയാക്കിയ ശേഷം ആഹ്‌ളാദം പ്രകടിപ്പിക്കുന്ന ജോജുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
View this post on Instagram
കൃഷിക്കായി മാത്രമേ ഉപയോഗിക്കാവൂവെന്ന നിബന്ധനയുള്ള ഭൂമിയിലാണ് നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് കെ.എസ്.യുവിന്റെ ആരോപണം.
ജോജുവിന്റെ നേതൃത്വത്തിൽ നടന്ന ഓഫ് റോഡ് റൈഡിൽ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടത്തിയതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് പരിപാടി നടത്തിയതെന്നും പരാതിയിൽ പറയുന്നു.
Thrissur Pooram | സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറും; കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയെ ചൊല്ലി വിവാദം
തൃശ്ശൂർ: പൂരത്തിനായി (Thrissur Pooram )പാറമേക്കാവ് വിഭാഗം പുറത്തിറക്കിയ ആസാദി കുടയെ ചൊല്ലി വിവാദം. കുടമാറ്റത്തിനായി തയ്യാറാക്കിയ സ്വാതന്ത്ര്യസമര നേതാക്കളുടേയും നവോത്ഥാന നായകരുടേയും ചിത്രങ്ങൾക്കൊപ്പമാണ് വി.ഡി സവർക്കറും (vd savarkar)ഇടംപിടിച്ചത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.
കുട പുറത്തിറക്കിയതിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, എഐഎസ്എഫും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ നടക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിൽ ഉൾപ്പെടുത്തിയതെന്നാണ് പാറമേക്കാവിന്റെ വിശദീകരണം. വിവാദത്തെ തുടർന്ന് ചമയപ്രദർശനത്തിൽ നിന്ന് കുട ഒഴിവാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Joju George, Joju george, Ksu