Bomb Threat | സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി; രാത്രി വ്യാപക തിരച്ചിൽ; ഒരാൾ കസ്റ്റഡിയിൽ
- Published by:Naveen
- news18-malayalam
Last Updated:
സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ (Kerala Secrtariat) ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തി. സംഭവത്തിൽ മാറനല്ലൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് ഫോണിലൂടെ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് പുറത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇതിൽ പറഞ്ഞത്. ഇതേ തുടർന്ന് കന്റോൺമെന്റ് പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.
തിരച്ചിലിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിയാതിരുന്ന പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ വിളിച്ചയാളെ കണ്ടെത്തുകയായിരുന്നു. സന്ദേശം വന്ന് അര മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ കണ്ടെത്തി. എന്നാൽ, സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വാട്സാപ്പിൽ വന്നെന്നും ഇത് പോലീസിൽ അറിയിക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലായ വ്യക്തി നൽകിയ വിശദീകരണം.
advertisement
സര്‍ക്കാര്‍ വാക്കുപാലിച്ചു; കാട്ടാനയെ ഭയക്കാതെ ഇനി വിമലയ്ക്ക് അന്തിയുറങ്ങാം
കാട്ടാനയെ ഭയക്കാതെ ഇനി വിമലയ്ക്ക് അന്തിയുറങ്ങാം. കാട്ടാനയെ പേടിച്ച് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും മകന്‍ സനലിനും സുരക്ഷിതമായ വീടൊരുങ്ങി. ലൈഫ് പദ്ധതിയില്‍ (Life Mission)ഉള്‍പ്പെടുത്തിയാണ് കാട്ടാന ശല്യം രൂക്ഷമായ സ്ഥലത്തിന് പകരം അനുവദിച്ച പുതിയ ഭൂമിയില്‍ അടച്ചുറപ്പുള്ള വീട് സർക്കാർ നിർമിച്ചു നൽകിയത്.
advertisement
വീടിന്റെ അവസാന ഘട്ട പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം താക്കോല്‍ കൈമാറുമെന്ന് തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
Also read- KSRTC | പണിമുടക്കില്‍ പങ്കെടുത്തില്ല; കെഎസ്ആര്‍ടിസി ജീവനക്കാരന് സമരക്കാരുടെ മര്‍ദനം; പരാതി
താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന്, ഉയര്‍ന്ന് നില്‍ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡിലായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്. മകന്റെ ചികില്‍സയും മുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ അടിയന്തിര നിര്‍ദേശത്തിന് മന്ത്രി നിര്‍ദേശം നല്‍കി.
advertisement
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍ നേരിട്ട് കളക്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സുരക്ഷിതമായ വീടൊരുക്കാന്‍ പുതിയ ഭൂമി കണ്ടെത്തിയത്. പുതിയ വീട് ഒരുങ്ങും വരെ വിമലയെയും മകനെയും മാറ്റിത്താമസിപ്പിക്കാനും മന്ത്രിയുടെ നിര്‍ദേശപ്രകാരം സൗകര്യമൊരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 09, 2022 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bomb Threat | സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി; രാത്രി വ്യാപക തിരച്ചിൽ; ഒരാൾ കസ്റ്റഡിയിൽ