എന്തായാലും ഡിപ്പോയിൽ വെള്ളം കയറി, ഇനി വഞ്ചിപ്പാട്ട് പാടാം'; KSRTC ജീവനക്കാരുടെ വീഡിയോ വൈറൽ

Last Updated:

ഓണാഘോഷത്തിന്റെ ഭാഗമായാണോ ഈ വീഡിയോ പുറത്തിറക്കിയത് എന്ന രീതിയിലുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.

കൊച്ചി: ഓഫീസിലെ വെള്ളക്കെട്ടിൽ 'വള്ളമിറക്കി' പ്രതിഷേധിച്ച് കെഎസ്ആർടിസി (KSRTC) ജീവനക്കാർ. എറണാകുളം സൗത്ത് ഡിപ്പോയിലാണ് (Ernakulam South Depot) വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഓഫീസിൽ വഞ്ചിപ്പാട്ട് അനുകരിച്ച് പ്രതിഷേധം നടന്നത്. എന്നാൽ ജീവനക്കാർ ചേർന്ന് നടത്തിയ തമാശയാണോ പ്രതിഷേധമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല
ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിലാവുന്ന അവസ്ഥയാണ് എറണാകുളം സൗത്ത് ഡിപ്പോയിലേത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ഓവുചാലിലെ വെള്ളമടക്കമാണ് ഡിപ്പോയിലേക്ക് ഇരച്ചെത്തിയത്. ഡിപ്പോയ്‌ക്കകത്ത് കറുത്ത നിറത്തിലുള്ള വെള്ളമെത്തിയതോടെയാണ് സ്റ്റേഷൻമാസ്റ്ററുടെ നേതൃത്വത്തിൽ പ്രതീകാത്മക വള്ളംകളി സംഘടിപ്പിച്ചത്.
advertisement
സ്റ്റേഷൻ മാസ്റ്ററായ ബിനിൽ ആന്റണി, ജീവനക്കാരായ എൽദോ, സന്തോഷ്, എന്നിവർ ഓഫീസിനകത്തെ മേശയിൽ കയറിയിരുന്ന് വള്ളംകളി അനുകരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായാണോ ഈ വീഡിയോ പുറത്തിറക്കിയത് എന്ന രീതിയിലുള്ള ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.
അതേസമയം ഡിപ്പോ വെള്ളക്കെട്ടിലായതിനാൽ ഇന്ന് അവിടെ നിന്ന് സർവ്വീസുകളൊന്നും തന്നെ നടത്തിയിരുന്നില്ല. അതിനാൽ ഒഴിവു സമയത്ത് ജീവനക്കാർ ചേർന്ന് നടത്തിയ തമാശയാണോ പ്രതിഷേധമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പ്രതിഷേധം എന്ന നിലയിലാണ് വീഡിയോ വൈറലാവുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്തായാലും ഡിപ്പോയിൽ വെള്ളം കയറി, ഇനി വഞ്ചിപ്പാട്ട് പാടാം'; KSRTC ജീവനക്കാരുടെ വീഡിയോ വൈറൽ
Next Article
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement