വട്ടിയൂർക്കാവിൽ ധാരണ സിപിഎമ്മും കോൺഗ്രസും തമ്മിൽ: കുമ്മനം രാജശേഖരൻ
Last Updated:
മേയര്‍ സീറ്റ് നിലനിര്‍ത്തുന്നതിനുള്ള പ്രത്യുപകാരം സി.പി.എം വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് നൽകും.
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിൽ രഹസ്യധാരണയെന്ന് കുമ്മനം രാജശേഖരൻ. ഇടതു മുന്നണിക്ക് കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താൻ സഹായം നല്‍കുന്നത് കോണ്‍ഗ്രസാണ്. മേയര്‍ സീറ്റ് നിലനിര്‍ത്തുന്നതിനുള്ള പ്രത്യുപകാരം സി.പി.എം വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് നല്‍കുമെന്നും കുമ്മനം NEWS 18-നോട് പറഞ്ഞു.
പാര്‍ട്ടിയില്‍ പുതുരക്തം ഉണ്ടാവട്ടെ എന്നു കരുതിയാണ് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകാന്‍ താല്പര്യമെടുക്കാതിരുന്നത്. സ്ഥാനാര്‍ത്ഥിക്കൊപ്പം സമാന്തര പര്യടനം നടത്തി പ്രചരണം നടത്തും. സ്ഥാനാർഥിത്വത്തിൽ നിന്നും തന്നെ വെട്ടിയെന്നത് തെറ്റായ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായെന്നും കുമ്മനം വ്യക്തമാക്കി.
"മാധ്യമങ്ങളുടെ തെറ്റായ പ്രചരണം കൊണ്ടാണ് ഈ ആശയക്കുഴപ്പം പ്രവര്‍ത്തകരില്‍ ഉണ്ടായത്. എന്നാൽ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ ആശയക്കുഴപ്പമില്ല."
"വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിത്വം നല്‍കാത്തത് അത് മറ്റ് സ്ഥാനങ്ങള്‍ നല്‍കാനാണോ എന്ന് തനിക്കറിയില്ല. ഒരു സ്ഥാനവും ചോദിച്ചിട്ടുമില്ല ആഗ്രഹിച്ചിട്ടുമില്ല." - കുമ്മനം പറഞ്ഞു.
advertisement
സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന് പിന്നില്‍ ശ്രീധരന്‍ പിള്ളയും മുരളീധരനുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും തന്റെ സുഹൃത്തുക്കളാണ്. പച്ച നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 01, 2019 1:48 PM IST










