'SDPI പിന്തുണ വേണ്ട; വോട്ട് ആർക്കുവേണമെങ്കിലും ചെയ്യാം'; വി ഡി സതീശൻ
- Published by:Sarika KP
- news18-malayalam
Last Updated:
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിച്ച് യുഡിഎഫ് . ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വി.ഡി സതീശനും എംഎം ഹസനും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ്.ഡി.പി.ഐ. ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോൺഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. എസ്.ഡി.പി.ഐ ബന്ധത്തിൽ ഡീൽ നടന്നിട്ടുണ്ടെന്നും കെപിസിസി പ്രസിഡണ്ട് ഇത് പൂർണമായി അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്തതായാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു
advertisement
കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്റ്റഡിക്ലാസ് എടുക്കേണ്ട. അത് എകെജി സെന്‍ററില്‍ മതി. പിണറായിക്ക് ബിജെപിയെ ഭയമാണ്. ബിജെപിക്ക് ഇടമുണ്ടാക്കാനും അവരെ സന്തോഷിപ്പിക്കാനുമാണ് ശ്രമം. സിപിഎമ്മും ബിജെപിയും ഒക്കച്ചങ്ങാതിമാരായി മാറി. സർക്കാരും ഗവർണറും വീണ്ടും ധാരണയിലെത്തി. അതാണ് ജ.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കിയത്. പതാക കഴിഞ്ഞ തവണ ബിജെപി ചർച്ചയാക്കി, ഇത്തവണ പിണറായി. പിണറായി കേള ഗീബൽസ് ആയി മാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 04, 2024 1:02 PM IST