'തുരങ്ക പാതക്ക് 900 കോടിയാണ് ചെലവെന്ന് ആരു കണക്കാക്കി; ആരെ കബളിപ്പിക്കാനായിരുന്നു ഉദ്ഘാടനം': വി.ഡി സതീശൻ

Last Updated:

പേര് ഇടത് പക്ഷം എന്നാണെങ്കിലും പ്രവൃത്തി തീവ്രവലതുപക്ഷ സ്വഭാവത്തിലാണെന്നും സതീശൻ പരിഹസിക്കുന്നു.

തിരുവനന്തപുരം: യാതൊരു പഠനവും നടത്താതെ ആനക്കാംപൊയിൽ നിന്നും മേപ്പാടിയിലേക്കുള്ള തുരങ്കപാതയുടെ  ഉദ്ഘാടനം നടത്തിയ സർക്കാർ നടപടിയെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ. ഈ പദ്ധതിക്ക് വേണ്ടി ഏതെങ്കിലും ഒരു സർവ്വേയോ, സാധ്യതാ പഠനമോ നടത്തിയോ? ഏഴ് കിലോമീറ്റർ തുരങ്ക പാതക്ക് 900 കോടിയാണ് ചെലവെന്ന് ആരു കണക്കാക്കിയെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങളാണ് സതീശൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേര് ഇടത് പക്ഷം എന്നാണെങ്കിലും പ്രവൃത്തി തീവ്രവലതുപക്ഷ സ്വഭാവത്തിലാണെന്നും സതീശൻ പരിഹസിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ;
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തു. ആനയ്ക്കാം പൊയിൽ നിന്നും മേപ്പാടി വരെ വയനാട്ടിലേക്ക് 7 കി.മീറ്റർ നീളമുള്ള ഒരു തുരങ്ക പാത. ചെലവ് 900 കോടി. ചില സംശയങ്ങൾ.
advertisement
1. ഈ പദ്ധതിക്ക് വേണ്ടി ഏതെങ്കിലും ഒരു സർവ്വേയോ, സാധ്യതാ പഠനമോ നടത്തിയോ ? ഇല്ല.
2. ഇത് പോലത്തെ മെഗാ പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ വേണ്ട പാരിസ്ഥിതിക ആഘാത പഠനം നടത്തിയോ ? ഇല്ല.
3. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയോ ? ഇല്ല.
4. 7 കി.മീറ്റർ തുരങ്ക പാതക്ക് 900 കോടിയാണ് ചെലവെന്ന് ആരു കണക്കാക്കി ? അറിയില്ല.
advertisement
5. 2019 ലും 20 ലും വ്യാപകമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പശ്ചിമഘട്ട മലനിരകൾ തുളച്ചാണ് തുരങ്ക പാത ഉണ്ടാക്കുന്നത് എന്നറിയാമോ? അറിയാം.
6. ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ ജൈവ വൈവിധ്യ കലവറയാണ് ഈ പദ്ധതിയിലൂടെ തകരാൻ പോകുന്നത് എന്നറിയാമോ? മൗനം.
7. യാതൊരു പഠനവും പൊതു ചർച്ചയും കൂടാതെ ഒന്നുമറിയാതെ നിർമ്മാണ ഉദ്ഘാടനം നടത്തിയത് ആരെ കബളിപ്പിക്കാനായിരുന്നു ? മൗനം.
advertisement
പേരു് ഇടത് പക്ഷം എന്നാണെങ്കിലും പ്രവൃത്തി തീവ്രവലതുപക്ഷ സ്വഭാവത്തിൽ !!!
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തുരങ്ക പാതക്ക് 900 കോടിയാണ് ചെലവെന്ന് ആരു കണക്കാക്കി; ആരെ കബളിപ്പിക്കാനായിരുന്നു ഉദ്ഘാടനം': വി.ഡി സതീശൻ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement