Nehru Trophy Boat Race 2023| ജലരാജാവായി വീയപുരം; കന്നിക്കിരീടത്തിൽ മുത്തമിട്ട് ചുണ്ടൻ വള്ളൻ
- Published by:Naseeba TC
- news18-malayalam
Last Updated:
നടുഭാഗം, ചമ്പക്കുളം, കാട്ടിതെക്കെതിൽ എന്നിവരായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്
ആലപ്പുഴ:69 ാമത് നെഹ്രുട്രോഫി പള്ളത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്. 4.21 സെക്കൻഡിൽ വീയപുരം ചുണ്ടൻ കന്നിക്കപ്പ് നേടിയപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നെഹ്രുട്രോഫിയിൽ തുടർച്ചയായ നാലാമത്തെ വിജയമാണിത്. അത്യന്തം ആവേശകരമായ മത്സരത്തിൽ മൈക്രോ സെക്കന്റുകളുടെ വ്യത്യസത്തിലായിരുന്നു ചമ്പക്കുളത്തെ മറികടന്ന് വീയപുരം ഒന്നാമതെത്തിയയത്.
ചെറുവള്ളങ്ങളുടെ മത്സരം കാണാൻ തന്നെ വൻ ജനപ്രവാഹമായിരുന്നു പുന്നമട ഫിനിഷിംഗ് പോയിന്റിൽ. അതിരാവിലെ മുതൽ തന്നെ ജലമേളയുടെ ആവേശം കൊടുമുടി കയറി. ചുണ്ടൻ വള്ളങ്ങളുടെ മത്സരമായതോടെ ആർപ്പുവിളികൾ കൊണ്ട് ഗാലറികൾ നിറഞ്ഞു. ആദ്യ ഹീറ്റ്സിൽ തന്നെ നാല് മിനിറ്റ് 18 സെക്കൻഡ് കുറിച്ച് വിയ പുരവും പിബിസിയും 69 മത് മേളയിലെ ആധിപത്യം ഉറപ്പിച്ചിരുന്നു. കരുമാടിക്കുട്ടൻമാരുടെ കരുത്തറിയിച്ച ഫൈനലിൽ ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് വീയപുരം ഫിനിഷിംഗ് ലൈൻമറികടന്നത്.
പരാജയം വിജയത്തിന്റെ മുന്നോടിയെന്നു പറയും പോലെ രാജപ്രമുഖൻ ട്രോഫിയിൽ പിന്നോട്ടു പോയ പി ബിസി പരാജയത്തിൽ പാഠം ഉൾക്കൊണ്ട പോലെ തുടർച്ചയായി നാലാംവട്ടവും നെഹ്രുട്രോഫിയിൽ മുത്തമിട്ടു.
advertisement
ചെറുവള്ളങ്ങൾ ചാട്ടുളി പോലെ പാഞ്ഞ ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ തെക്കനോടിവള്ളങ്ങളുടെ മത്സരത്തിൻ്റ ഫൈനലും ആർപ്പുവിളികളോ ടെയാണ് കാണികൾ ഏറ്റെടുത്തത്.വെപ്പ് എ, B, C ഗ്രേഡ് ഇനങ്ങളിൽ, തുരുത്തിപ്പുറം, അമ്പലക്കാടൻ, പി ജി കരിപ്പുഴ, എന്നീ വള്ളങ്ങൾ ജേതാവായി. ചുരുളൻ വള്ളങ്ങളിൽ മൂഴിയാണ് ഒന്നാമതെത്തിയത്, വനിതകളുടെ തെക്കനോടി മത്സരങ്ങളിൽ കാട്ടിൽ തെക്കേതിലും, കാട്ടിൽ തെക്കും വിജയിയായി. കാണികളെ അടിമുടി ത്രസിപ്പിക്കുന്ന മത്സരങ്ങളായിരുന്നു മേളയിലുടനീളം.
വള്ളംകളി പ്രേമികളുടെ മനസിൽ മങ്ങാത്ത ഓർമ്മകൾ സമ്മാനിച്ചാണ് ഇത്തവണത്തെ ജലമേളയുടെ പടിയിറക്കം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
August 12, 2023 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nehru Trophy Boat Race 2023| ജലരാജാവായി വീയപുരം; കന്നിക്കിരീടത്തിൽ മുത്തമിട്ട് ചുണ്ടൻ വള്ളൻ