മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക കാറിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിതെറിച്ചു; സംഭവത്തിൽ അസ്വഭാവികതയെന്ന് മന്ത്രി

Last Updated:

മന്ത്രിയും വാഹനത്തിൽ സഞ്ചരിച്ച മറ്റുള്ളവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

സജി ചെറിയാൻ
സജി ചെറിയാൻ
തിരുവനന്തപുരം: സാംസ്കാരിക മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രിയും സ്റ്റാഫ് അംഗങ്ങളും അത്ഭുതകരമായ രക്ഷപ്പെട്ടു. മന്ത്രിയുടെ എട്ടാം നമ്പർ സ്റ്റേറ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ചെങ്ങന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരും വഴി ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് സംഭവം.
തിരുവനന്തപുരം വാമനപുരത്തുവച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഒരു ടയർ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും വാഹനത്തിൽ സഞ്ചരിച്ച മറ്റുള്ളവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിൽ അസ്വാഭാവികത ഉണ്ടെന്നും അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക കാറിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിതെറിച്ചു; സംഭവത്തിൽ അസ്വഭാവികതയെന്ന് മന്ത്രി
Next Article
advertisement

  • സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ കാറിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിതെറിച്ചുവെന്ന് റിപ്പോർട്ട്.

  • മന്ത്രിയും സ്റ്റാഫ് അംഗങ്ങളും അത്ഭുതകരമായി രക്ഷപ്പെട്ടതായും സംഭവം അസ്വാഭാവികമാണെന്നുമാണ് അഭിപ്രായം.

  • അപകടത്തിൽ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി പറഞ്ഞു, വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

View All
advertisement