advertisement

തൃശൂരിൽ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്‌ടം

Last Updated:

സ്ഥലത്ത് തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

News18
News18
തൃശൂർ (Thrissur) നന്നംമുക്ക് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്കും പുലർച്ചെ മൂന്നു മണിയോടെയുമാണ് വൻ തീപിടിത്തമുണ്ടായത്. നമ്പലാട്ട് ​ഗോപാലപ്പണിക്കരുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ എം.സി.എഫിലാണ് തീപിടിച്ചത്. ഈ വീട്ടിലെ ബിരാജ് എന്ന യുവാവിനും തീയണയ്ക്കാൻ ശ്രമിച്ച നാട്ടുകാര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായി.
ബിരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായി അണച്ചത്. സ്ഥലത്ത് തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Summary: A fire broke out at the plastic waste collection facility of the Harithakarma Sena in Nannammukku panchayat in Thrissur. The fire broke out between 10 pm and 3 am the other day. The fire broke out in the MCF of the panchayat, which is located next to the house of Gopala Panicker in Nampalattu. A young man named Biraj from this house and the locals who tried to put out the fire suffered physical discomfort.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്‌ടം
Next Article
advertisement
കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ
  • കോഴിക്കോട് 6 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 30 വയസുകാരൻ മാവൂർ പൊലീസ് പിടിയിൽ

  • 2025 ജൂൺ മുതൽ 2026 ജനുവരി വരെ കുട്ടിക്ക് ആവർത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്

  • ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി

View All
advertisement