ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി; രേഖകളിൽ ആദ്യ ഉടമസ്ഥൻ ഇന്ത്യൻ ആര്‍മി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് നടന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ വാഹനം കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെത്തിയത്
നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് നടന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ കാർ കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്‍റെ ആദ്യ ഉടമസ്ഥൻ ഇന്ത്യൻ ആര്‍മി എന്നാണ് പറയുന്നത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയത്. ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് ലാൻഡ് റോവർ, രണ്ട് നിസാൻ പട്രോൾ എന്നിവയെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതൽ ഒരു ലാൻഡ് റോവർ വാഹനം കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു.
advertisement
വാഹനം പിടിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്ത് നടൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വാഹനവും കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസ് തീരുവ വെട്ടിച്ച് ഭൂട്ടാൻ വഴിയുള്ള വാഹന കടത്തുമായി ബന്ധപ്പെട്ടാണ് ദുൽഖർ സൽമാന്‍റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. എന്നാൽ നിയമവിധേയമായി നടപടിക്രമങ്ങളും പാലിച്ച് കസ്റ്റംസ് തീരുവ അടച്ചാണ് വാഹനം വാങ്ങിയതെന്നും രേഖകൾ പരിശോധിക്കാതെ മുൻവിധിയോടെയാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നാണ് നടൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്. വാഹനം കസ്റ്റഡിയിലെടുത്ത നടപടി റദ്ദാക്കാണമെന്നാണ് നടന്‍റെ ആവശ്യം. ഹർജിയിൽ കോടതി കസ്റ്റംസിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 27, 2025 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി; രേഖകളിൽ ആദ്യ ഉടമസ്ഥൻ ഇന്ത്യൻ ആര്‍മി