തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതം; വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ തുടരുന്നു

Last Updated:

കഴിഞ്ഞദിവസം ആശുപത്രിയിലെത്തിച്ചയുടനെ മൂന്നുതവണ അപസ്‌മാരം ഉണ്ടായിരുന്നു

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ
തിരുവനന്തപുരം: സെൻട്രൽ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. സെൻട്രൽ ജയിലിൽ യുടിബി ബ്ളോക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ (23) മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലാണുള്ളത്. ഇയാളുടെ തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിച്ചയുടനെ മൂന്നുതവണ അപസ്‌മാരം ഉണ്ടായിരുന്നു.
സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇയാൾ മുൻപും ജീവനൊടുക്കാൻ ശ്രമിച്ചിട്ടുള്ളതിനാൽ അതീവജാഗ്രത വേണമെന്ന പൊലീസ് റിപ്പോർട്ട് ഉണ്ടായിട്ടും സംഭവദിവസം കൃത്യമായ സുരക്ഷ ഒരുക്കാത്തതിൽ അന്വേഷണം തുടങ്ങി. സഹോദരനെയും പെൺസുഹൃത്തിനെയുമടക്കം അഞ്ചുപേരെ കൂട്ടക്കൊലചെയ്ത കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവെയാണ് അഫാൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ശുചിമുറിയിൽ മുണ്ടുപയോഗിച്ച് തൂങ്ങുകയായിരുന്നു.
ടി വി കാണാനായി പുറത്തിറക്കിയപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി. നിമിഷനേരംകൊണ്ട് ശുചിമുറിയുടെ മേൽക്കൂരയിൽ തൂങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വാർഡൻ ഇത് കണ്ടു. 11.20ഓടെ മെഡിക്കൽകോളജിൽ എത്തിച്ചു. കഴുത്തിൽ കൃത്യമായി കുരുക്ക് മുറുകിയതിനാൽ ബോധം നശിച്ചിരുന്നു.
advertisement
നിലവിൽ ഇടയ്ക്കിടെ അപസ്മാര ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. മസ്തിഷ്‌ക്കത്തിലേക്കെത്തുന്ന ഓക്സിജന്റെ അളവ് കുറയുന്നതും ചികിത്സയെ ബാധിക്കുന്നുണ്ട്. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 24നായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച കൂട്ടക്കൊലപാതകം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതം; വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ തുടരുന്നു
Next Article
advertisement
ബീഹാറിലെ  243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ്
ബീഹാറിലെ 243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ്
  • തേജസ്വി യാദവ് ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • മഹാഗത്ബന്ധനിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് പ്രഖ്യാപനം.

  • 2020 ലെ തെരഞ്ഞെടുപ്പിൽ ആർജെഡി 144 സീറ്റുകളിൽ മത്സരിച്ച് 75 സീറ്റുകൾ നേടി.

View All
advertisement