വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ജയിലിലെ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു.പൂജപ്പുര ജയിലിലെ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ നേരത്താണ് ജീവനൊടുക്കാൻ ശ്രമിച്ച്. ഉണക്കാനിട്ടിരുന്ന മുണ്ടുപയോഗിച്ച് തൂങ്ങുകയായിരുന്നു.
ശബ്ദം കേട്ട് നോക്കിയ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് അഫാൻ തൂങ്ങിയത് കണ്ടത്.ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. നിലവിൽ ജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. ചോദ്യം ചെയ്ത സമയത്ത് ജീവനൊടുക്കുമെന്ന് അഫാൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പ്രത്യേക നിരീക്ഷണമുള്ള യുടിബി ബ്ലോക്കിലായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 25, 2025 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം