പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സെഞ്ച്വറി രാജു മാത്യു അന്തരിച്ചു

Last Updated:

Film producer Raju Mathew no more | കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ  മലയാളത്തിലെ നൂറോളം പ്രശസ്ത ചിത്രങ്ങളുടെ നിർമാണ വിതരണ മേഖലയിൽ സജീവ പങ്കാളിയായിരുന്നു സെഞ്ച്വറി രാജു മാത്യൂ

മുതിർന്ന സിനിമ നിർമ്മാതാവും, സെഞ്ച്വറി ഫിലിംസിന്റെ അമരക്കാരനുമായ രാജു മാത്യു അന്തരിച്ചു. കോട്ടയത്തായിരുന്നു അന്ത്യം. ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ  മലയാളത്തിലെ നൂറോളം പ്രശസ്ത ചിത്രങ്ങളുടെ നിർമാണ വിതരണ മേഖലയിൽ സജീവ പങ്കാളിയായി. ഇതിൽ എൺപതുകളിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ  ഉൾപ്പെടുന്നു.
സംഘർഷം, കേൾക്കാത്ത ശബ്ദം, പിൻ നിലാവ്, അവിടത്തെപോലെ ഇവിടെയും, അനോഖ രാസ്താ (ഹിന്ദി), അടിമകൾ ഉടമകൾ,  മുക്തി,  ഒറ്റയാൾ പട്ടാളം, ആനവാൽ മോതിരം, തന്മാത്ര, മണിരത്‌നം, അതിരൻ  തുടങ്ങിയവ  സെഞ്ച്വറി ഫിലിംസിന്റെ  ബാനറിൽ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സെഞ്ച്വറി രാജു മാത്യു അന്തരിച്ചു
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement