വെറ്ററിനറി സര്‍വകലാശാല വിസി നിയമനം: തിരഞ്ഞെടുപ്പ് പ്രക്രിയ സർക്കാർ നിർത്തിവച്ചു

Last Updated:

വിസി നിയമന വിഷയത്തിൽ ഗവർണറുമായുള്ള നല്ല ബന്ധം നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സേർച്ച്‌ കമ്മറ്റി യോഗം മാറ്റിവയ്ക്കാൻ മന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം

News18
News18
തിരുവനന്തപുരം: ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കി സർക്കാർ രൂപീകരിച്ച വെറ്ററിനറി സർവകലാശാല വിസി നിയമനത്തിനുള്ള സേർച്ച്‌ കമ്മറ്റിയുടെ ഏപ്രിൽ 15 നു കൂടാൻ നിശ്ചയിച്ചിരുന്ന യോഗം സർക്കാർ നിർദേശ പ്രകാരം മാറ്റിവെച്ചു. സേർച്ച്‌ കമ്മിറ്റിയുടെ ചെയർമാൻ കേരള മുൻ വിസി ഡോ. ബി ഇക്ബാൽ തന്നെയാണ് കമ്മിറ്റി അംഗങ്ങളെ മാറ്റിവെച്ച വിവരം അറിയിച്ചത്. യോഗത്തിൽ പങ്കെടുക്കുന്നതിന് യുജിസി പ്രതിനിധിക്കും ഐ സി എ ആർ പ്രതിനിധിക്കും ചെയർമാന്റെ നിർദേശപ്രകാരം സർവ്വകലാശാല വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കമ്മിറ്റി കൂടി വിസി നിയമനത്തിനുള്ള പാനൽ സമർപ്പിച്ചാലും ഗവർണർ അംഗീകരിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് യോഗം മാറ്റിവെച്ചതെന്നാണ് വിവരം.
സർക്കാരിന്റെ അനിമൽ ഹസ്ബൻഡറി വകുപ്പാണ് സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. വിസി നിയമനത്തിന് ലഭിച്ച അപേക്ഷകൾ ഓൺലൈനിൽ യോഗം ചേർന്ന് പരിശോധിച്ച ശേഷം അന്തിമ പാനൽ തയാറാക്കുന്നതിനു വേണ്ടിയാണ് ഏപ്രിൽ 15ന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ യോഗം ചേരാൻ തീരുമാനിച്ചത്. സേർച്ച്‌ കമ്മിറ്റിയുടെ ഘടന ഭേദഗതി ചെയ്ത ബില്ല് നിയമസഭ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്ത ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
സിപിഐയുടെ പ്രതിനിധിയായ മന്ത്രി ചിഞ്ചു റാണിയാണ് സർവകലാശാലയുടെ പ്രോ ചാൻസിലർ. വിസി നിയമന വിഷയത്തിൽ ഗവർണറുമായുള്ള നല്ല ബന്ധം നഷ്ടപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സേർച്ച്‌ കമ്മറ്റി യോഗം മാറ്റിവയ്ക്കാൻ മന്ത്രിയെ പ്രേരിപ്പിച്ചതെന്നറിയുന്നു.
advertisement
മരണപ്പെട്ട പൂക്കോട് കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ റാഗിങ്ങിന് കാരണക്കാരായ 18 വിദ്യാർത്ഥികളെ മൂന്നു വർഷത്തേക്ക് കോളേജിൽ നിന്നും പുറത്താക്കാനുള്ള താത്കാലിക വിസിയുടെ നടപടിയിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്ക്കുള്ള എതിർപ്പുകൂടി കണക്കെടുത്താണ് സ്ഥിരം വിസി നിയമന നടപടിയുമായി സർക്കാർ മുന്നോട്ടുപോയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെറ്ററിനറി സര്‍വകലാശാല വിസി നിയമനം: തിരഞ്ഞെടുപ്പ് പ്രക്രിയ സർക്കാർ നിർത്തിവച്ചു
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement