തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പാൽ മോഷ്ടിച്ച ജീവനക്കാരൻ വിജിലൻസ് പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
25 ലിറ്റർ പാലാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പാൽ മോഷ്ടിച്ച ജീവനക്കാരൻ വിജിലൻസ് പിടിയിൽ.അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് ക്ഷേത്ര വിജിലൻസിന്റെ പിടിയിലായത്.25 ലിറ്റർ പാലാണ് മോഷണം പോയത്.തുടർച്ചയായി പാൽ മോഷണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.
കഴിഞ്ഞമാസം ക്ഷേത്രത്തിന്റെ ലോക്കറിൽ വച്ച 13.5 പവൻ സ്വർണം കാണാതായിരുന്നു. ശ്രീകോവിലിന് സ്വർണം പൂശാനായി സൂക്ഷിച്ച 13.5 പവൻ സ്വർണമാണ് കാണാതായത്. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ സ്വർണം കണ്ടെത്തിയിരുന്നുപൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ നിന്നും സ്വർണം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 22, 2025 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പാൽ മോഷ്ടിച്ച ജീവനക്കാരൻ വിജിലൻസ് പിടിയിൽ