കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലൻസിന്റെ ആദ്യ നീക്കം പാളി. അറസ്റ്റിനൊരുങ്ങിയാണ് വിജിലന്‍സ് ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയത്. വനിതാ പൊലീസും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് അവിടെയില്ലെന്ന കാര്യം വിജിലന്‍സിന് മനസ്സിലായത്. ഇതോടെ അറസ്റ്റ് നീക്കം ചോർന്നുവെന്ന് വിജിലൻസിന് ബോധ്യമായി.
വിജിലൻസ് സംഘമെത്തിയപ്പോൾ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹം ആശുപത്രിയിലാണെന്ന് വിജിലന്‍സ് സംഘത്തിനെ ഭാര്യ അറിയിച്ചു. എന്നാല്‍ ഇതില്‍ വിശ്വാസം വരാതെ സംഘം വീട്ടില്‍ പരിശോധന നടത്തി. ആരേയും കണ്ടെത്താനായില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ വിജിലന്‍സ് സംഘം നേരെ പോയത് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ച ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കാണ്. തുടര്‍ന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് അറസ്റ്റുണ്ടാകുമെന്ന വിവരം വിജിലന്‍സില്‍ നിന്ന് തന്നെ ഇബ്രഹിംകുഞ്ഞിന് ഇന്നലെ ചോര്‍ന്ന് കിട്ടിയതായാണ് വിവരം. ചൊവ്വാഴ്ച രാവിലെവരെ അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഉച്ചയോടെ അദ്ദേഹത്തിന് വിജിലന്‍സിന്റെ നീക്കം സംബന്ധിച്ച് വിവരം ലഭിച്ചെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നാലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു.
ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള നീക്കവും മുന്‍ മന്ത്രി നടത്തിയിരുന്നു. ഇന്ന് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനായിരുന്നു വിജിലന്‍സിന്റെ ആദ്യ നീക്കം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.