• HOME
  • »
  • NEWS
  • »
  • kerala
  • »
  • Vismaya Case | 'കാറിന്റെ കാര്യം പറ, നിങ്ങളുടെ എച്ചിത്തരം മനസ്സിലായി'; വിസ്മയോട് വിലപേശി കിരണ്‍; സംഭാഷണം പുറത്ത്

Vismaya Case | 'കാറിന്റെ കാര്യം പറ, നിങ്ങളുടെ എച്ചിത്തരം മനസ്സിലായി'; വിസ്മയോട് വിലപേശി കിരണ്‍; സംഭാഷണം പുറത്ത്

തലേദിവസമായത് കൊണ്ടാണ് കല്യാണത്തില്‍ നിന്ന് പിന്‍മാറാത്തതതെന്നും കിരണ്‍ വിസ്മയയോട് പറയുന്നു.

  • Share this:
    കൊല്ലം: വിസ്മയ കേസില്‍(Vismaya Case) ഇന്ന് വിധി വരാന്‍നില്‍ക്കെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റൈ ഫോണ്‍ സംഭാഷണം പുറത്ത്. സ്ത്രീധനമായി കിട്ടേണ്ട കാറിനായി വിസ്മയോട് വിലപേശുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. രാവിലെ 11 മണിയ്ക്ക് കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ഇതിനിടെയാണ് കിരണകുമാറിന്റെ സംഭാഷണം പുറത്ത് വന്നത്.

    ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് അച്ഛന്‍ ത്രിവിക്രമന്‍ നായരോട് വിസ്മയ സംസാരിക്കുന്ന സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. കിരണ്‍ കുമാറിന് ഇഷ്ടപ്പെട്ട കാര്‍ ലഭിക്കാത്തതിന് വിസ്മയെ ചോദ്യം ചെയ്യുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

    Also Read-Vismaya Case | വിസ്മയ കേസില്‍ വിധി ഇന്ന്; ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണയാകമാകും

    വിസമയയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ കാറ് കണ്ടപ്പോള്‍ തന്റെ കിളി പോയെന്ന് പറയുന്ന കിരണ്‍ താന്‍ ആവശ്യപ്പെട്ടത് വോക്സ് വാഗണിന്റെ വെന്റോ ആണെന്നും പറയുന്നുണ്ട്. തലേദിവസമായത് കൊണ്ടാണ് കല്യാണത്തില്‍ നിന്ന് പിന്‍മാറാത്തതതെന്നും കിരണ്‍ വിസ്മയയോട് പറയുന്നു.

    'എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ..എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വിലക്കൂടുതലാണ് അത് നോക്കണ്ടെന്ന്. നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്ത് വെച്ചതല്ലേ. പിന്നെ എന്താണ് രാത്രി രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്.
    രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം ഞാന്‍ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി' ഇതായിരുന്നു കിരണിന്റെ സംഭാഷണം.

    Also Read-Vismaya Case | ' ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല അച്ഛാ..' ; വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത് , നേരിട്ടത് കൊടിയ പീഡനം

    2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍ത്തൃഗൃഹത്തില്‍ നിലമേല്‍ സ്വദേശി എംബിബിഎസ് വിദ്യാര്‍ത്ഥിയാ. വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ കേസ്.

    കേസില്‍ ഒന്നാംപ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം ലഭിച്ചിരുന്നു. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
    Published by:Jayesh Krishnan
    First published: