Vismaya Case | വിസ്മയ കേസില്‍ വിധി ഇന്ന്; ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണയാകമാകും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രാവിലെ 11 മണിയ്ക്കാണ് കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതി കേസില്‍ വിധി പറയുക
കൊല്ലം: കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസില്‍(Vismaya Case) വിധി ഇന്ന്. കൊല്ലം(Kollam) അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് വിധി പറയുക. ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ(Kiran Kumar) സ്ത്രീപീഡനങ്ങളെ തുടര്‍ന്ന് ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ(Suicide) ചെയ്യുകയായിരുന്നു.
വിസ്മയയുടെ ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ കേസില്‍ നിര്‍ണായകമാകും. രാവിലെ 11 മണിയ്ക്കാണ് കൊല്ലം അഡിഷണല്‍ സെക്ഷന്‍സ് ജഡ്ജ് കെഎന്‍ സുജിത്ത് വിധി പറയുക. ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് അച്ഛന്‍ ത്രിവിക്രമന്‍ നായരോട് വിസ്മയ സംസാരിക്കുന്ന സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് ഭര്‍തൃവീട്ടില്‍ വിസ്മയ നേരിട്ട പീഡനത്തെ കുറിച്ചുള്ള സംഭാഷണം പുറത്തുവന്നിരിക്കുന്നത്. 2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍ത്തൃഗൃഹത്തില്‍ നിലമേല്‍ സ്വദേശി എംബിബിഎസ് വിദ്യാര്‍ത്ഥിയാ. വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ കേസ്.
advertisement
കേസില്‍ ഒന്നാംപ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം ലഭിച്ചിരുന്നു. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ജനുവരി പത്തിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
advertisement
കേസിനെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍കുമാര്‍ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.
പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2022 7:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vismaya Case | വിസ്മയ കേസില്‍ വിധി ഇന്ന്; ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണയാകമാകും