കൊല്ലം: 'വിസ്മയയുടെ ആത്മാവ് ഇതാ ഇവിടെയുണ്ട്'- കാറിലെ ഫ്രണ്ട് സീറ്റിലേക്ക് ചൂണ്ടി അച്ഛൻ ത്രിവിക്രമൻ നായർ പറയുന്നു. ശിക്ഷാവിധി കേൾക്കാനായി കോടതിയിലേക്ക് തിരിക്കുമ്പോഴാണ് വിസ്മയയുടെ അച്ഛൻ ഇത് പറഞ്ഞത്. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ കാറിലാണ് ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് വരുന്നുണ്ടെന്ന് ത്രിവിക്രമന്‍ നായര്‍ പറയുന്നു. ഈ വാഹനം വാങ്ങാന്‍ മകളുമൊത്താണ് പോയതെന്നും അവള്‍ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. ത്രിവിക്രമന്‍ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമന്‍ നായര്‍ വാഹനം ഓടിക്കുമ്പോള്‍ ബന്ധു പിന്‍സീറ്റിലാണിരുന്നത്.
ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍; വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന്കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസില്‍(Vismaya Case) കുറ്റക്കാരനാണെന്ന് തെളിഞ്ഞ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെയുള്ള ശിക്ഷാവിധി ഇന്ന്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍. കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു.
രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ആവശ്യമാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്നാകും പ്രതിഭാഗത്തിന്റെ വാദം. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറാണ് കേസിലെ ഏക പ്രതി. സ്ത്രീധന പീഡനങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ കേസായിരുന്നു ഇത്.
Also Read-Vismaya Case | 'മകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നേടിക്കൊടുക്കൂ, അതുകഴിഞ്ഞ് മതി കല്യാണം'; വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് അച്ഛന്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.